24.7 C
Kottayam
Sunday, November 17, 2024
test1
test1

തെലുങ്കിലുള്ളവര്‍ വണ്ണത്തിന്റെ കാര്യം പറഞ്ഞ് എന്നെ കളിയാക്കും, ഏതാണ് നല്ല ഭക്ഷണമെന്ന് ഇപ്പോള്‍ അറിയാം; മേക്കോവറുമായി ഷംന കാസിം

Must read

ശരീരഭാരം കുറച്ച് മേക്കോവര്‍ നടത്തിയതിനെ കുറിച്ച് പറഞ്ഞ് നടി ഷംന കാസിം. അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴുമൊക്കെയാണ് താന്‍ ഡയറ്റിന്റെ കാര്യത്തില്‍ കൂടുതല്‍ ബോധവതിയാവുന്നത്. തെലുങ്കിലുള്ളവര്‍ വണ്ണത്തിന്റെ കാര്യം പറഞ്ഞ് കളിയാക്കുമെന്നും നടി പറയുന്നു.

കൊച്ചിയില്‍ താമസിക്കുകയാണെങ്കിലും താന്‍ കണ്ണൂര്‍ സ്വദേശിയാണ്. എല്ലാ ഭക്ഷണങ്ങളും കൊഴുപ്പ് കൂടിയവയാണ്. മാത്രമല്ല വീട്ടില്‍ എല്ലാവരും നല്ല ഭക്ഷണപ്രിയരുമാണ്. എന്നാല്‍ പെര്‍ഫോമന്‍സ് ചെയ്യുമ്പോള്‍ വണ്ണമുണ്ടെങ്കില്‍ അത് നമ്മുടെ സ്റ്റാമിനയെ ബാധിക്കും.

മറ്റ് ഭാഷ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴുമൊക്കെയാണ് താന്‍ ഡയറ്റിംഗിന്റെ കാര്യത്തില്‍ കൂടുതല്‍ ബോധവതിയാവുന്നത്. തെലുങ്കില്‍ എല്ലാവരും ഡയറ്റൊക്കെ കൃത്യമായി ചെയ്യുന്നവരാണ്. അവരൊക്കെ വണ്ണത്തിന്റെ കാര്യം പറഞ്ഞ് തന്നെ കളിയാക്കും.

കന്ധകോട്ടൈ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഉത്തരേന്ത്യക്കാര്‍ പഴങ്ങളും മറ്റും ഉള്‍പ്പെടുത്തി ഭക്ഷണം ചിട്ടയോടെ കഴിക്കുന്നത് കണ്ടപ്പോഴാണ് തനിക്കും ഡയറ്റ് ചെയ്യണമെന്ന് തോന്നി തുടങ്ങിയത്. അഞ്ചാറ് വര്‍ഷമായി ചെന്നൈ സ്വദേശിയായ ഒരു ഡയറ്റീഷന്റെ നിര്‍ദേശത്തോടെയാണ് ഡയറ്റ് നോക്കുന്നത്.

ഇപ്പോള്‍ സ്വന്തം അനുഭവങ്ങളില്‍ നിന്നുമാണ് ഏതാണ് നല്ല ഭക്ഷണം എന്ന് അറിഞ്ഞ് തുടങ്ങിയത്. ആവശ്യ ഘട്ടങ്ങളില്‍ ഡയറ്റീഷന്റെ സഹായം തേടും. ഇപ്പോള്‍ അറുപത് കിലോ ഭാരമുണ്ടെങ്കിലും അത് കൊഴുപ്പല്ല. പേശീ ഭാരമാണ്. ഒന്നിടവിട് ദിവസങ്ങളില്‍ താന്‍ നാല്‍പ്പത്തിയഞ്ച് മിനുറ്റോളം വര്‍ക്കൗട്ടും ചെയ്യാറുണ്ടെന്ന് ഷംന പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കൊച്ചി:കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചേരാനല്ലൂർ വലിയ കുളത്തിലാണ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചത്. കടവന്ത്ര സ്വദേശി ഡിയോ (19) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം ഉണ്ടായത്.വിദ്യാര്‍ത്ഥി അപകടത്തിൽപ്പെട്ടത് കണ്ട് മറ്റു...

കൊച്ചിയിൽ ഞാനിനി ഇല്ല, ആരോടും പരിഭവവുമില്ല: ബാല

കൊച്ചി: നഗരത്തിൽ നിന്നും താമസം മാറിയതായി അറിയിച്ച് നടന്‍ ബാല. കഴിഞ്ഞ കുറേക്കാലത്തെ കൊച്ചി ജീവിതം അവസാനിപ്പിച്ചാണ് തന്‍റെ ഭാര്യ കോകിലയ്ക്ക് ഒപ്പം ബാല താമസം മാറിയത്. താന്‍ ചെയ്യുന്ന നന്മകള്‍ ഇനിയും...

കാനഡയിൽ ഇന്ത്യൻ വിദ്യാർഥികൾക്കായി 24 മണിക്കൂർ പ്രതിവാര തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു

ഒട്ടാവ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാനഡയില്‍ 24 മണിക്കൂര്‍ പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഈ വര്‍ഷം ആദ്യം യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ കാമ്പസിന് പുറത്ത് ആഴ്ചയില്‍ 24 മണിക്കൂര്‍...

ഹിസ്ബുള്ള വക്താവിനെ വധിച്ച് ഇസ്രയേൽ; കൊല്ലപ്പെട്ടത് സായുധസംഘത്തിന്റെ പ്രധാനി

ബയ്റൂത്ത്: ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മധ്യ ബയ്‌റുത്തിൽ ഞായറാഴ്ചയുണ്ടായ ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടത്. സിറിയൻ ബാത്ത് പാർട്ടിയുടെ ലെബനനിലെ റാസ് അൽ നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ടാണ്...

സിക്‌സടിച്ച പന്ത്‌കൊണ്ട്‌ പൊട്ടിക്കരഞ്ഞ് യുവതി, നേരിട്ടെത്തി ആശ്വസിപ്പിച്ച് സഞ്ജു സാംസണ്‍; കയ്യടി നേടി മലയാളി താരം

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ നാലാമത്തെ ട്വന്റി 20 മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയാണ് സഞ്ജു സാംസണ്‍ നേടിയത്. ആറ് ബൗണ്ടറികളും ഒമ്പത് സിക്‌സറുകളും സഹിതം 56 പന്തുകളില്‍ പുറത്താകാതെ 107 റണ്‍സാണ് താരം നേടിയത്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.