24.9 C
Kottayam
Monday, June 8, 2026

SHALU MENON:എന്നെ മുഴുവനായും നശിപ്പിച്ചു എന്ന് മാത്രമേ ഇപ്പോൾ പറയാനുള്ളൂ,ശാലു മേനോനുമായുള്ള വിവാഹമോചനത്തേക്കുറിച്ച് സജി

Must read

കൊച്ചി: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച താരമാണ് നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ പ്രമാദമായ സോളര്‍ കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ കിടന്നത് അടക്കം ഏറെ സംഭവങ്ങള്‍ നടിയുടെ ജീവിതത്തില്‍ നടന്നു. അതിന് ശേഷം 2016ലാണ് ശാലു  നടനായ സജി നായരെ വിവാഹം കഴിച്ചത്. അന്ന് ഏറെ വാര്‍ത്ത പ്രധാന്യം നേടിയതായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ത്ത.

എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ ഇരുവരും പിരിയാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവന്നത്. ശാലു മേനോന്‍ തന്നെയാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ഇത് സംബന്ധിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് വിശദമായ അഭിമുഖവും താരം നല്‍കിയിരുന്നു.

ഇതില്‍ പറയുന്നത് പ്രകാരം, താനും സജിയും നേരത്തെ അറിയുന്നവരാണ്. തന്‍റെ ജീവിതത്തില്‍ സംഭവിച്ചത് എല്ലാം അറിയാം. അങ്ങനെയാണ് പതിനഞ്ച് കൊല്ലത്തോളം പരിചയമുള്ള ഒരാളെ വിവാഹം കഴിക്കാം എന്നു തീരുമാനിച്ചത്. വിവാഹത്തിന് മുന്‍പ് തന്നെ ചില ധാരണകള്‍ ഉണ്ടായിരുന്നു. 

ജയിൽവാസം തന്നെ ബോൾഡ് ആക്കി എന്നാണ് അന്ന് ശാലു പറഞ്ഞത്. നല്ലൊരു കുടുംബം കൊണ്ട് പോകണം എന്ന് ആഗ്രഹിച്ചിരുന്നു. എല്ലാം അറിയുന്ന ആളെയാണ് വിവാഹം കഴിച്ചത് എന്നായിരുന്നു ചിന്ത. എന്നാൽ പിന്നീട് വിവാഹം വേണ്ട എന്നു വരെ തോന്നിപോയെന്ന് ശാലു മേനോന്‍ അന്ന് അഭിമുഖത്തില്‍ പറഞ്ഞു. ഡാന്‍സ് പ്രൊഫഷനെയും കുടുംബത്തെയും ഒന്നിച്ചു കൊണ്ടുപോകാന്‍ ആഗ്രഹിച്ചയാള്‍ എന്ന നിലയില്‍ ഇതുമായി അഡ്ജസ്റ്റ് ചെയ്തു പോകാൻ പറ്റില്ല എന്ന് തോന്നിയതിനാലാണ് വിവാഹ മോചനം എന്നാണ് ശാലു അന്ന് പറഞ്ഞത്. 

- Advertisement -

കോടതി കേറി കേറി ശീലം ആയതുകൊണ്ട് അതും വിവാഹമോചനം അതിന്‍റെ രീതിയിൽ തന്നെ മുൻപോട്ട് പോകുമെന്നും. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നും ശാലു അന്ന് അഭിമുഖത്തില്‍ പറഞ്ഞു. 

- Advertisement -

ശാലുവിന്‍റെ ഈ പ്രതികരണത്തോട് ഇപ്പോള്‍ മനസ് തുറക്കുകയാണ് ഭര്‍ത്താവായിരുന്ന സജി നായര്‍. വീണ്ടും അഭിനയ രംഗത്ത് സജീവമാകാനുള്ള ശ്രമത്തിലാണ് സജി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സജി പറഞ്ഞത്. ശാലുമേനോന്‍റെ പ്രസ്താവനകളോട് താന്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല.   പറയുന്നവർ പറഞ്ഞോട്ടെ, എനിക്ക് അതൊന്നും നോക്കാൻ തല്‍ക്കാലം നേരം ഇല്ലെന്നും സജി വ്യക്തമാക്കുന്നു. 

എന്നെ മുഴുവനായും നശിപ്പിച്ചു എന്ന് മാത്രമേ ഇപ്പോൾ പറയാൻ ഉള്ളൂവെന്ന് പറയുന്ന സജി. തിരിച്ചു പറയാൻ തുടങ്ങി കഴിഞ്ഞാൽ,നമ്മളും അവരും തമ്മില്‍ വ്യത്യാസവും ഇല്ലാതെ ആകും. ഇപ്പോൾ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. കുറച്ചധികം പറയാനുണ്ട്, അതിനുള്ള സമയം എത്തിയാല്‍ ഞാൻ പറയും. ആവശ്യം കഴിയുമ്പോൾ വലിച്ചെറിയുന്നത് അല്ലല്ലോ നമ്മുടെ ഒക്കെ ജീവിതം എന്നും സജി ചോദിക്കുന്നു. 

കുടുംബശ്രീ ശാരദ എന്ന സീ കേരളത്തിലെ സീരിയലിലാണ് സജി ഇപ്പോള്‍ അഭിനയിക്കുന്നത്. അഭിനയ രംഗത്ത് സജീവമാകാനാണ് നീക്കം എന്ന് പറയുന്ന താരം. ഇനിയും നല്ല കഥാപാത്രങ്ങൾ കിട്ടാൻ ആണ് പ്രാർത്ഥന എന്നും പറയുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week