24.2 C
Kottayam
Sunday, June 7, 2026

അന്ന് എനിക്ക് അവസരം നിഷേധിക്കപ്പെട്ടത് നന്നായി, ഇത് ശിവഭഗവാന്‍ തനിക്കുവേണ്ടി നിശ്ചയിച്ചിരിക്കുന്നത്; മഹാദേവ ക്ഷേത്രത്തില്‍ വിശിഷ്ടാതിഥിയായി ഷക്കീല

Must read

ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിലെ വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ വിശിഷ്ടാതിഥിയായി എത്തി നടി ഷക്കീല. നടിയെ കാണുന്നതിനായി ആയിരക്കണക്കിന് പേരാണ് തടിച്ചു കൂടിയത്. കഴിഞ്ഞ തവണ കേരളത്തില്‍ എത്തിയപ്പോള്‍ പങ്കെടുക്കേണ്ടിയിരുന്ന ഒരു ഫിലിം പ്രൊമോഷന്‍ പരിപാടി തടസ്സപ്പെട്ടതിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഷക്കീല പ്രസംഗം ആരംഭിച്ചത്.

അന്ന് താന്‍ തടയപ്പെട്ടത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും അവിടെ 300 പേരാണ് തന്നെ കാണാന്‍ എത്തുമായിരുന്നതെങ്കില്‍ ഇവിടെ ആയിരങ്ങളാണ് വന്നിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

കഴിഞ്ഞ തവണ ഞാന്‍ കേരളത്തില്‍ എത്തിയപ്പോള്‍ എനിക്കൊരു പ്രശ്‌നം ഉണ്ടായിരുന്നു. ഒരു മാളിലേക്ക് ഞാന്‍ വരുന്നതിന് അവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ദൈവത്തിന് പല പദ്ധതികളാണ് ഉള്ളത്. അതെനിക്ക് ഇപ്പോള്‍ മനസിലായി. ആ മാളില്‍ 200, 300 ആളുകളായിരിക്കും എന്നെ കാണാന്‍ വരുന്നത്. പക്ഷേ ഇവിടെ ആയിരക്കണക്കിന് കണ്ണുകളാണ് എന്നെ കാണുന്നത്. ഇത് ശിവഭഗവാന്‍ തനിക്കുവേണ്ടി നിശ്ചയിച്ചിരിക്കുന്നതാണ്.

എനിക്ക് വളരെ സന്തോഷം. അന്ന് എനിക്ക് അവസരം നിഷേധിക്കപ്പെട്ടത് നന്നായി. അതുകൊണ്ടാണ് നിങ്ങളെയെല്ലാം കാണാനായത്, എന്നും ഷക്കീല പറഞ്ഞു. തമിഴ്‌നാട്ടിലെ ഒരുപാട് ശിവക്ഷേത്രങ്ങളില്‍ താന്‍ പോയിട്ടുള്ള കാര്യവും ഷക്കീല അനുസ്മരിച്ചു. ഈ പ്രോഗ്രാമിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നുണ്ട്.

- Advertisement -

ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ പങ്കെടുക്കാനായാണ് ഇതിനു മുന്‍പ് ഷക്കീല കേരളത്തില്‍ എത്തിയത്. കഴിഞ്ഞ നവംബറില്‍ ആയിരുന്നു ഇത്. കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പരിപാടിയില്‍ ഷക്കീല ഉണ്ടെന്ന കാരണത്താല്‍ മാള്‍ അധികൃതര്‍ പ്രോഗ്രാമിന് അനുമതി നിഷേധിച്ചതായി ഒമര്‍ ലുലു ആരോപിച്ചു. എന്നാല്‍ സുരക്ഷാ കാരണങ്ങളാലാണ് തങ്ങള്‍ ഷക്കീലയുടെ സാന്നിധ്യത്തിന് എതിരഭിപ്രായം അറിയിച്ചതെന്നായിരുന്നു മാള്‍ അധികൃതരുടെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week