അഞ്ചല്‍: രണ്ടരവര്‍ഷം മുമ്ബ് കാണാതായ ഏരൂര്‍ പഞ്ചായത്തിലെ പഴയേരൂര്‍ തോട്ടംമുക്ക് പള്ളിമേലതില്‍ വീട്ടില്‍ ഷാജി പീറ്ററിനെ കൊലപ്പെടുത്തിയതായി കണ്ടെത്തി. ഷാജിയെ വീടിനുസമീപം അമ്മയും സഹോദരനും ചേർന്ന് െകാന്ന് കുഴിച്ചിട്ട സംഭവത്തില്‍ ശരീരാവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടുത്തു. പൊലീസ്, റവന്യൂ, സയന്‍റിഫിക് അധികൃതരുടെ സാന്നിധ്യത്തിലാണ് ശരീരാവശിഷ്ടങ്ങള്‍ കുഴിച്ചെടുത്തത്.
സഹോദരന്‍ സജിന്‍ പീറ്ററും (30) മാതാവ് പൊന്നമ്മയും (68) ചേര്‍ന്ന് ഷാജി പീറ്റെറ കൊന്ന് കുഴിച്ചിെട്ടന്നാണ് നിഗമനം. പല കേസുകളില്‍ പ്രതിയായി ഇവരുടെ വീട്ടില്‍ ഒളിവില്‍ താമസിക്കാനെത്തിയ ബന്ധു പൊലീസിനു നല്‍കിയ വിവരമാണ് കൊലപാതകത്തിന്റെ ചുരുൾ അഴിച്ചത്. 2018 ആഗസ്റ്റ് 25 ന് തിരുവോണനാളില്‍ ഉച്ചക്കാണ് കൊലപാതകം നടന്നതെന്നാണ് നിഗമനം.
മദ്യപിച്ച് വീട്ടിലെത്തിയ ഷാജി അപമര്യാദയായി പെരുമാറി. തുര്‍ന്ന് ഷാജി പീറ്ററും സജിന്‍ പീറ്ററും ഏറ്റുമുട്ടുകയും കമ്ബിവടികൊണ്ട് തലക്കടിയേറ്റ് ഷാജി മരിക്കുകയുമായിരുന്നുവെന്നാണ് പോലീസിന്റെ സംശയം.സംഭവം പുറത്തറിയാതിരിക്കാനായി മാതാവുമായി ചേര്‍ന്ന് വീടിന് സമീപത്ത് മൃതദേഹം കുഴിച്ചിട്ടു. ഷാജിയെപ്പറ്റി അന്വേഷിക്കുന്നവരോട് സ്ഥലത്തില്ലെന്നും മലപ്പുറത്തെവിടെയോ താമസമാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്ബാണ് ഷാജി കൊല ചെയ്യപ്പെട്ടതാണെന്നും മൃതദേഹം വീടിനുസമീപം മറവുചെയ്തിരിക്കുകയാണെന്നുമുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. ഏരൂര്‍ പൊലീസ് പൊന്നമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
സജിന്‍ കാട്ടിക്കൊടുത്ത സ്ഥലം കുഴിച്ചാണ് അവശിഷ്ടങ്ങള്‍ പുറത്തെടുത്തത്. പോളിസ്റ്റര്‍ തുണിയില്‍ പൊതിഞ്ഞ് കുഴിയില്‍ കുത്തെന ഇരുത്തിയാണ് മണ്ണിട്ട് മൂടിയിരുന്നത്. അതിന് മുകളില്‍ അരയടിയോളം കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്യുകയും വീണ്ടും മണ്ണിട്ട് മൂടുകയും ചെയ്തിരുന്നു.