ധാക്ക: സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭം രാജ്യവ്യാപകമായതിന് പിന്നാലെ രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന യാത്രതിരിച്ചത് ഇന്ത്യയിലേക്കെന്ന് സൂചന. മിലിട്ടറി ഹെലികോപ്ടറിലാണ് അവര്‍ 'സുരക്ഷിതസ്ഥാന'ത്തേക്ക് പുറപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഹസീനയുടെ രാജിക്ക് പിന്നാലെ ആയിരക്കണക്കിന് പ്രക്ഷോഭകരാണ് അവരുടെ ഔദ്യോഗികവസതിക്ക് മുന്‍പില്‍ തടിച്ചുകൂടിയിരിക്കുന്നത്. സര്‍ക്കാര്‍ ജോലിയിലെ സംവരണവുമായി ബന്ധപ്പെട്ട് ആരംഭിച്ച പ്രതിഷേധം ക്രമേണ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. ഇത് രാജ്യമൊട്ടാകെ വ്യാപിച്ചതോടെയാണ് ഹസീനയ്ക്ക് രാജിവെച്ച് രാജ്യം വിടേണ്ടിവന്നത്.