26.2 C
Kottayam
Friday, June 5, 2026

‘വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചു, പഠനശേഷം മതിയെന്നായിരുന്നു തീരുമാനം’യുവതിയുടെ മരണത്തിൽ പങ്കില്ലെന്ന് റുവൈസ്

Must read

കൊച്ചി: യുവഡോക്ടർ ഷഹന ജീവനൊടുക്കിയ കേസിൽ പ്രതിയായ ഡോക്ടർ റുവൈസ് നൽകിയ ജാമ്യഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. ഷഹനയുടെ ആത്മഹത്യയിൽ തനിക്ക് പങ്കില്ലെന്നും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസെടുത്തതെന്ന് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ റുവൈസ് പറഞ്ഞു.

വിവാഹം എത്രയും വേഗം നടത്തണമെന്ന് ഷഹന തന്നെ നിർബന്ധിച്ചിരുന്നുവെന്നും ഇതിന് താൻ തയ്യാറായിരുന്നില്ലെന്നും ഹർജിയിൽ റുവൈസ് ചൂണ്ടിക്കാട്ടിയിരുന്നു. പഠനത്തിന് ശേഷം വിവാഹം നടത്താമെന്നായിരുന്നു തൻ്റെ നിലപാടെന്നും റുവൈസ് പറഞ്ഞു. റുവൈസിൻ്റെ ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും. അതേസമയം റുവൈസിന്റെ പിതാവ് അബ്ദുൽ റഷീദിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

മുൻപ് റുവൈസ് സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയിരുന്നു. റുവൈസ് ചെയ്ത കുറ്റം അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി പ്രതിക്ക് ജാമ്യം നൽകിയാൽ അത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂട്ടറുടെ വാദം പരിഗണിച്ചാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്.

പ്രതി റുവൈസും വീട്ടുകാരും ചേർന്ന് വൻതുക സ്ത്രീധനമായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി ഡോ ഷഹ്ന ജീവനൊടുക്കിയത്. ‘അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നു എന്ന് തുടങ്ങി ഒരു ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചാണ് ഷഹന ആത്മഹത്യ ചെയ്തത്.

- Advertisement -

ഒ പി ടിക്കറ്റിന്റെ പിറകിലായി ഡോ ഷഹന എഴുതിയ ആത്മഹത്യാക്കുറിപ്പിൽ റുവൈസിന്റെ പേര് പറഞ്ഞതും ഷഹനയുടെ ബന്ധുക്കളുടെ മൊഴികളും സാഹചര്യത്തെളിവുകളും ചേർത്താണ് പോലീസ് റുവൈസിനെ പ്രതി ചേര്‍ത്തതും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയതും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

Popular this week