31.1 C
Kottayam
Friday, May 3, 2024

ഷഹാനയുടെ ദേഹത്ത് ചെറിയ മുറിവുകള്‍, മര്‍ദ്ദനമേറ്റതാണോയെന്ന് പരിശോധിക്കും’, ഇത് നമ്മുടെ അവസാനചിത്രം ആവുമെന്ന് കരുതിയില്ല’; ഷഹാനയെക്കുറിച്ചുള്ള ഓര്‍മ്മ പങ്കിട്ട് നടന്‍ മുന്ന

Must read

കോഴിക്കോട്: മോഡല്‍ ഹഷാനയുടെ (shahana)  മരണം ആത്മഹത്യയെന്ന് (Suicide) പോസ്റ്റുമോർട്ടത്തില്‍ പ്രാഥമിക നിഗമനം. യുവതിയുടെ ദേഹത്ത് ചെറിയ മുറിവുകൾ ഉണ്ട്. ഇത് മർദനമേറ്റ് ഉണ്ടായതാണോയെന്ന് പരിശോധിക്കുമെന്ന് എസിപി സുദർശൻ പറഞ്ഞു. രാസപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു. ഭർത്താവ് സജാദ് ലഹരി ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞു. കാസർഗോഡ് ചെറുവത്തൂർ സ്വദേശി ഷഹാന ഇന്നലെ രാത്രിയാണ് മരിച്ചത്. പറമ്പിൽ ബസാറിൽ ഒന്നര മാസമായി ഷഹാനയും ഭർത്താവും വാടകയ്ക്ക് താമസിക്കുകയായിരുന്നു. 

ഇന്നലെ രാത്രി പതിനൊന്നേമുക്കാലോടെ സജാദിന്‍റെ നിലവിളി കേട്ട് അയൽവാസികൾ ഇവരുടെ വീട്ടിലെത്തി. സജാദിന്‍റെ മടിയിൽ ഷഹാന അവശയായി കിടക്കുന്നതാണ് അയൽവാസികൾ കണ്ടത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ് സജാദ് ഷഹാനയെ കൊന്നതാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

സജാദിനെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒന്നര വർഷം മുൻപായിരുന്നു സജാദിന്‍റെയും ഷഹാനയുടേയും വിവാഹം. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. ഷഹാനയുടെ വീട് കാസര്‍ഗോഡ് ചെറുവത്തുര്‍ തിമിരിയിലാണ്.

കാസര്‍ഗോഡ് സ്വദേശിയായ യുവ മോഡല്‍ ഷഹാനയുടെ വേര്‍പാടില്‍ വേദന പങ്കിട്ട് നടന്‍ മുന്ന. ഷഹാനയ്ക്കൊപ്പം പ്രവര്‍ത്തിച്ച സമയത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ മുന്ന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ഷഹാനയ്ക്കൊപ്പം എടുത്ത ആദ്യ ചിത്രവും അവസാന ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

നീ ഞങ്ങളെ വിട്ടു പോയി എന്നത് ഞെട്ടലോടെയാണ് മനസിലാക്കിയത്. വലിയ പ്രതീക്ഷ നല്‍കിയ നടിയായിരുന്നു. ദാരുണമായ അന്ത്യം. ഒപ്പം അഭിനയിച്ചതിനെക്കുറിച്ച് ഒരുപാട് നല്ല ഓര്‍മ്മകള്‍ ഉണ്ട്. ഒരുപാട് വേദനയുണ്ട്. ഒരുപാട് മിസ് ചെയ്യും. കുടുംബത്തിനായി പ്രാര്‍ഥനകള്‍. ഷൂട്ടിന്‍റെ അവസാനദിനം പകര്‍ത്തിയ ചിത്രമാണിത്. ഇത് നമ്മുടെ അവസാന ചിത്രമാവുമെന്ന് കരുതിയില്ല. സത്യം ഉടന്‍ പുറത്തുവന്നേ പറ്റൂ, ചിത്രങ്ങള്‍ക്കൊപ്പം മുന്ന കുറിച്ചു.

കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക വീട്ടിലാണ് ഷഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് സജാദിനെ പൊലീസ് ചോദ്യം ചെയ്തു. ഷഹാന ജനൽ കമ്പിയിൽ തൂങ്ങി മരിച്ചെന്ന് സജാദ് മൊഴി നൽകിയിട്ടുണ്ടെന്ന് അസി. കമ്മീഷണർ പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ടിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. മരിച്ച സ്ഥലത്ത് സിഗററ്റ് കുറ്റികൾ ധാരാളമായി കണ്ടുവെന്നും പ്രദേശത്ത് രാസപരിശോധ നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week