24.1 C
Kottayam
Monday, June 8, 2026

ദുബായിൽ പോയത് ഇന്റർവ്യൂവിന്റെ പേരിൽ; സ്വർണം കടത്താൻ പ്രതിഫലം 60,000 രൂപ; ഷഹലയുടെ വെളിപ്പെടുത്തൽ

Must read

മലപ്പുറം: ഒരു കോടി രൂപയുടെ സ്വർണ മിശ്രിതവുമായി ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി മറിയം ഷഹല തിങ്കളാഴ്ച രാവിലെയായിരുന്നു പോലീസിന്റെ പിടിയിലായത്. 19-കാരിയായ ഷഹല ഇന്റർവ്യൂവിൽ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു ദുബായിൽ പോയതെന്നാണ് വെളിപ്പെടുത്തൽ.

ആറ് ദിവസത്തെ ഇന്റർവ്യൂവിൽ പങ്കെടുക്കാനുണ്ടെന്നായിരുന്നു ഷഹല വീട്ടുകാരോട് പറഞ്ഞത്. നുണ പറഞ്ഞ് ദുബായിൽ എത്തിയ പെൺകുട്ടിക്ക് സ്വർണക്കടത്ത് സംഘം പണം നൽകി. തുടർന്നാണ് സ്വർണമിശ്രിതം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് 19-കാരി കരിപ്പൂരിലെത്തിയത്. 60,000 രൂപയായിരുന്നു ഇതിനായി ഷഹലയ്‌ക്ക് ലഭിച്ച പ്രതിഫലം.

മലപ്പുറം എസ്പി എസ്. സുജിത്തിനായിരുന്നു സ്വർണക്കടത്ത് സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് ഷഹലയ്‌ക്കായി പോലീസ് കാത്തുനിന്നു. ഞായറാഴ്ച രാത്രി പത്തരയ്‌ക്ക് എയർ ഇന്ത്യ എക്‌സ്പ്രസിലാണ് ഷഹല കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തുകടന്ന ഷഹലയെ പോലീസ് ചോദ്യം ചെയ്തു. എന്നാൽ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ പെൺകുട്ടി തയ്യാറായിരുന്നില്ല. പിന്നീട് ദേഹപരിശോധന നടത്തിയതോടെ കള്ളി വെളിച്ചത്താകുകയായിരുന്നു.

1886 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിൽ തുന്നിപ്പിടിപ്പിച്ചാണ് ഷഹല കൊണ്ടുവന്നത്. സ്വർണ്ണക്കടത്ത് സംഘമാണ് അടിവസ്ത്രം ഇത്തരത്തിൽ തയ്യാറാക്കി പെൺകുട്ടി നൽകിയതെന്ന് പോലീസ് പറയുന്നു. മൂന്ന് പാക്കറ്റുകളിലായിട്ടായിരുന്നു സ്വർണം. ആദ്യമായാണ് ഷഹല സ്വർണക്കടത്തിന് ശ്രമിച്ചതെന്നാണ് പോലീസ് കരുതുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

വിദേശത്തുള്ളവർക്കും ടെസ്റ്റ് എഴുതാത്തവർക്കും ലൈസൻസ്; വിരമിക്കാൻ ഒരു ദിവസം ശേഷിക്കെ എം.വി.ഐക്ക് സസ്പെൻഷൻ

കൊല്ലം: കൊല്ലം ആര്‍ടിഒ ഓഫീസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി (എംവിഐ) സേവനമനുഷ്ഠിച്ചിരുന്ന ചാത്തന്നൂര്‍ മീനാട് സ്വദേശി പി. അജയകുമാറിനെ അതീവ ഗുരുതരമായ അഴിമതിയും സുരക്ഷാ വീഴ്ചയും കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണവിധേയമായി ഗതാഗത വകുപ്പ്...

Popular this week