ഷാരൂഖ് ഖാന് വധഭീഷണി; അഭിഭാഷകൻ അറസ്റ്റിൽ

മുംബൈ : ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ അഭിഭാഷകൻ അറസ്റ്റിൽ. ഛത്തീസ്ഗഡ് സ്വദേശിയായ ഫൈസൽ ഖാനെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. റായ്പൂരിലെ അയാളുടെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

ഫോൺ കോളിലൂടെയാണ് താരത്തിന് ഭീഷണി സന്ദേശം ലഭിച്ചത്. 50 ലക്ഷം രൂപ നൽകണമെന്നും അല്ലെങ്കിൽ കൊന്നുകളയുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ഹിന്ദുസ്ഥാനി എന്നായിരുന്നു ഇയാൾ പരിജയപ്പെടുത്തിയത് എന്നാണ് ഷാരൂഖിനെ മൊഴി.

ഫോൺ കോൾ ലഭിച്ചതിന് തൊട്ട് പിന്നാലെ ഷാരൂഖ് വിവരം മുംബൈ പോലീസിനെ അറിയിക്കുകയായിരുന്നു. സന്ദേശം ലഭിച്ച നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ആയിരുന്നു ഫൈസാൻ ആണ് സംഭവത്തിന് പിന്നിൽ എന്ന് വ്യക്തമായത്. ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് സംഘം മുംബൈയിലേക്ക് പുറപ്പെട്ടു.

സംഭവത്തിൽ ബാന്ദ്രാ പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 308 (4), 351 (3)(4) എന്നീ വകുപ്പുകൾ ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഷാരൂഖ് ഖാന്റെ സുരക്ഷ വർദ്ധിപ്പിച്ചു. ഭീഷണി സന്ദേശം ലഭിക്കുമ്പോൾ ഷാരൂഖ് ഡബ്ബിംഗിനായി സ്റ്റുഡിയോയിൽ ആയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News