29.7 C
Kottayam
Saturday, June 13, 2026

Palakkad bypoll: ‘എൽഡിഎഫിന് നല്ലത് ബൂമറാങ് ചിഹ്നമായിരുന്നു’, പരിഹസിച്ച് ഷാഫി പറമ്പിൽ; പാലക്കാട് കേരളം ആഗ്രഹിക്കുന്ന വിധിയാകും

Must read

പാലക്കാട്: പാലക്കാടിന്റെ മണ്ണും മനസ്സും രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമെന്ന് ഷാഫി പറമ്പിൽ എംപി. നല്ല ഭൂരിപക്ഷത്തിൽ രാഹുൽ ജയിക്കും. പാലക്കാടിലേത് കേരളം ആഗ്രഹിക്കുന്ന വിധിയാകും. നിയമസഭയ്ക്ക് അകത്തും പുറത്തും ഉറച്ച ശബ്ദമായി മാറാൻ രാഹുൽ മാങ്കൂട്ടത്തിലിന് സാധിക്കും. എൽഡിഎഫിന് നല്ലത് ബൂമറാങ് ചിഹ്നമായിരുന്നുവെന്നും സരിന്റെ സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ച് ഷാഫി പറഞ്ഞു. എല്ലാ വിവാദങ്ങളും അവർക്ക് തിരിച്ചടിയായി. പത്ര പരസ്യം ഉൾപ്പെടെ എൽഡിഎഫിന് തിരിച്ചടിയായെന്നും ഷാഫി കൂട്ടിച്ചേർത്തു.  

അതേ സമയം, മൂന്ന് പഞ്ചായത്തിലും നഗരസഭയിലും ലീഡ് നേടി ജയിക്കുമെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. മതേതര മുന്നണിക്ക് ജയമുണ്ടാകണമെന്നതാണ് പ്രാർത്ഥന. തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളല്ല ചർച്ചയായതെന്ന കാര്യത്തിൽ പരിഭവമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സന്ദീപ് വാര്യർ ഒരു രാത്രി കൊണ്ട് സ്ഥാനാർത്ഥിയാകാൻ വന്നതായിരുന്നുവെങ്കിൽ കൈ കൊടുപ്പ് ഉണ്ടാകില്ലായിരുന്നുവെന്നും രാഹുൽ പറഞ്ഞു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

കളിക്കളത്തില്‍ ബോധംകെട്ടു വീണു, തലയോട്ടിക്കു പൊട്ടൽ; ആദ്യ ലോകകപ്പ് ഗോളുമായി ജിമെനസിന്റെ ഉയിർത്തെഴുന്നേൽപ്പ്

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ആവേശകരമായ മത്സരത്തിൽ മെക്‌സിക്കോയുടെ വജ്രായുധമായ രണ്ടാം ഗോൾ സ്വന്തമാക്കിയ സൂപ്പർ സ്‌ട്രൈക്കർ റൗൾ ജിമെനസ് (35) ഗോളാഘോഷത്തിനിടെ മൈതാനത്ത് വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെയാകെ ഈർപ്പമുള്ളതാക്കി. കൃത്യം...

Popular this week