KeralaNews

രഹ്ന ഫാത്തിമയെ നഗ്നയായി നിര്‍ത്തി പുറത്ത് മസാജ് ചെയ്യുന്ന വീഡിയോ എടുത്തിടുന്ന ഇവര്‍ ഒരു വൃത്തികെട്ട സംസ്‌കാരത്തിന്റെ ഭാഗമാണ്; രൂക്ഷ വിമർശനവുമായി ‌ ലീഗ് നേതാവ് ഷാഫി ചാലിയം

കൊച്ചി:കേരളത്തിന്റെ സ്ത്രീപക്ഷത്ത് നിന്ന് സംസാരിക്കാന്‍ ജസ്ല മാടശ്ശേരിയ്ക്ക് ഒരു യോഗ്യതയില്ലെന്നും കേരളത്തില്‍ ഒരു സ്ത്രീയും ഇഷ്ടപ്പെടുന്ന പ്രകൃതമല്ല ഇവര്‍ക്കെന്നും ‌ ലീഗ് നേതാവ് ഷാഫി ചാലിയം.

ഒരു പെണ്ണിന്റെ പുറത്ത് ചിത്രം വരയ്ക്കുന്നതാണോ കല. കേരളത്തിലെ സ്ത്രീകളുടെ സംസ്‌കാരം അതാണോയെന്നുമാണ് പ്രമുഖ മാധ്യമത്തിലെ ചാനല്‍ ചര്‍ച്ചയ്ക്കിടെ ഷാഫി ചാലിയം അധിക്ഷേപിച്ചത്.

ജസ്ലയുടെ സാമൂഹിക ഇടപെടല്‍ താന്‍ വീക്ഷിക്കുന്നുണ്ട്. രഹ്ന ഫാത്തിമയെ നഗ്നയായി നിര്‍ത്തി പുറത്ത് മസാജ് ചെയ്യുന്ന വീഡിയോ എടുത്തിടുന്ന ഇവര്‍ ഒരു വൃത്തികെട്ട സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ചാനല്‍ ചര്‍ച്ചയില്‍ ഷാഫി പറഞ്ഞു.

ഞങ്ങളൊക്കെ രാഷ്ട്രീയക്കാരാണ്. സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്ന ഇവരെയൊക്കെയാണോ ഞങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ കൊണ്ടിരുത്തുന്നത്. മുസ്ലിം പുലഭ്യം പറയാന്‍ ഇത്തരമൊരു സാധനത്തെയാണോ നിങ്ങള്‍ കൊണ്ടുവന്നത് എന്നും ഷാഫി ചര്‍ച്ചയ്ക്കിടെ ചോദിച്ചു.

ഇവര്‍ കുറെ നേരമായി തുള്ളി കളിക്കുന്നു. ഇതിന്റെ വായില്‍ എന്തെങ്കിലും തിരുകി കയറ്റ് എന്നും ചര്‍ച്ചയ്ക്കിടെ ലീഗ് നേതാവ് പറയുന്നുണ്ടായിരുന്നു.ഹരിതാ വിവാദം ചര്‍ച്ച ചെയ്യുന്ന സ്വകാര്യ ചാനലിന്റെ ചര്‍ച്ചയ്ക്കിടെയാണ് മുസ്ലീംലീഗ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം. ജസ്ല മാടശ്ശേരിക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തോടെ ലീഗിന്റെ സ്ത്രീവിരുദ്ധത കൂടുതല്‍ മറനീക്കി പുറത്തു വന്നിരിക്കുകയാണ്. പൊതു ചടങ്ങുകളിലും സമൂഹമാധ്യമങ്ങളിലുമടക്കം സ്ത്രീകളെ ആക്ഷേപിക്കുന്ന മുസ്ലീം ലീഗിന്റെ നയം ഇപ്പോള്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button