28.7 C
Kottayam
Saturday, September 28, 2024

മൂലക്കുരു ഒറ്റമൂലിയിലെ ആ വലിയ രഹസ്യം; എന്താണ് ഫോർമുല? അരും കൊലയിലേക്ക് നയിച്ചതിന് പിന്നില്‍

Must read

മലപ്പുറം: മൈസൂർ സ്വദേശിയായ നാട്ടുവൈദ്യ ചികിത്സകന്‍ ഷാബാ ഷരീഫിനെ തടവില്‍ പാർപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കി പൊലീസ്. കൃത്യവുമായി ബന്ധപ്പെട്ട് 5 പ്രതികളെക്കൂടി പിടികൂടാനുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കഷണങ്ങളാക്കി ചാലിയാറിൽ ഒഴുക്കിയ മൃതദേഹം കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

മൃതദേഹം ലഭിച്ചില്ലെങ്കിലും ശക്തമായ സാഹചര്യത്തെളിവുകളുടേയും ഡിജിറ്റല്‍ തെളിവുകളുടേയും സഹായത്തോടെ കുറ്റം തെളിയിക്കാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

ഒരു വർഷത്തിലേറെ ശ്രമിച്ചിട്ടും ഷാബാ ഷരീഫ് വഴങ്ങാതിരുന്നതോടെ കൊലപാതകം. ഒറ്റമൂലിക്ക് വേണ്ടി ഇത്രയും ക്രൂരത കാട്ടുമോയെന്ന സംശയം ചിലർ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും ഇതിന് പിന്നിലെ ബിസിനസ് താല്‍പര്യവും ശ്രമം വിജയിക്കാതെ വന്നപ്പോഴുണ്ടായ പകയുമാണ് കൃത്യത്തിലേക്ക് നയിച്ചത്.

മൂലക്കുരുവിനുള്ള ഒറ്റമൂലി ചികിത്സയ്ക്ക് അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ഷാബാ ഷരീഫ്. മൈസുരുവിലുള്ള ഇദ്ദേഹത്തെ തേടി മലയാളികളുള്‍പ്പടെ പലരും എത്താറുണ്ടായിരുന്നു. ഈ ഒറ്റമൂലിയുടെ ഫോർമുല കണ്ടെത്തി വ്യാവസായിക അടിസ്ഥാനത്തില്‍ നിർമ്മിക്കാനായിരുന്നു പ്രതികളുടെ പദ്ധതി.

ശാസ്ത്രീയതയുടെ പിന്തുണയില്ലാത്ത ഒറ്റമൂലി ചികിത്സ മൂലം രോഗികള്‍ക്ക് മരണം വരെ സംഭവിച്ചിട്ടുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ ഈ ചികിത്സാ രീതിയെ ആശ്രയിക്കുന്നവർ ഏറെയാണ്. മുഖക്കുരുവിനും പ്രമേഹത്തിനും മുതല്‍ സോറിയാസിനും കാന്‍സറിനും വരെ ഇന്ന് ഒറ്റമൂലികള്‍ സുലഭമാണ്.

മൂലക്കുരു പോലുള്ള അസുഖങ്ങള്‍ക്ക് ഒറ്റമൂലി ഉപയോഗിക്കുന്നവരുടെ എണ്ണം അടുത്തിടെ വലിയ തോതില്‍ വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഡോക്ടർക്ക് മുന്നിലേക്ക് പോവുന്നതിനുള്ള മടിയാണ് പ്രധാനമായും ഈ ചികിത്സാ രീതിയിലേക്ക് പോകുന്നതിന് ആളുകളെ പ്രേരിപ്പിക്കുന്നത്. ആശുപത്രികളിലെ ഭാരിച്ച ചികിത്സാ ചിലവും പ്രധാന തടസ്സമാണ്.

പാർശ്വഫലങ്ങള്‍ ഇല്ലെന്നുമുള്ള പ്രചരണത്തില്‍ ആളുകള്‍ വീണു പോവുകയും ചെയ്യുന്നു. എന്നാല്‍ ഒറ്റമൂലികള്‍ക്ക് വിജയകരമാ ഫോർമുലയുണ്ടോയെന്ന് ചോദിച്ചാല്‍ അതിന് ആർക്കും കൃത്യമായ ഉത്തരവില്ല. ശാസ്ത്രീയമായി ഇതുവരെ എവിടേയും തെളിയിക്കപ്പെട്ടിട്ടുമില്ല. ഒരുപക്ഷെ അങ്ങനെയൊരു ഫോർമുല അറിയാത്തത് കൊണ്ടാവും ഷാബാ ഷരീഫിന് അത് പറഞ്ഞുകൊടുക്കാന്‍ സാധിക്കാതിരുന്നതും.

തനിക്കാറിയാവുന്ന മരുന്നിന്റെ ഫോർമുല ഷാബാ ഷരീഫ് പറഞ്ഞ് കൊടുക്കയും അത് പരീക്ഷിച്ച് വിജയിക്കാതെ വന്നതോടെ വൈദ്യന്‍ വഞ്ചിക്കുകയാണെന്ന വിശ്വാസവും കൃത്യത്തിന് കാരണമായിരിക്കാം. മരുന്നിന്റെ ഫോർമുല തലമുറ തലമുറയായി കൈമാറിക്കിട്ടിയെന്നും അതിനാല്‍ തന്നെ മറ്റാർക്കും പറഞ്ഞ് കൊടിക്കില്ലെന്നും പറയുവരും നാട്ടിലുണ്ട്.

പരീക്ഷിക്കുന്ന നൂറില്‍ ഒന്നോ രണ്ടോ പേർക്ക് മറ്റ് കാരണങ്ങളാലോ മറ്റോ രോഗം ഭേദമാവുകയും അത് വന്‍തോതില്‍ പ്രചരണത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നിടത്താണ് ഈ ഒറ്റമൂലി ചികിത്സകരുടെ വിജയം. മൂലക്കുരുവിന് താറാവിന്റെ മുട്ടയാണ് സിദ്ധൌഷധം എന്ന ലേബലില്‍ നാട്ടില്‍ പൊതുവെ ഉപയോഗിച്ച് വരുന്നത്. കേവലം കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇത്തരം മരുന്നുകള്‍ തയ്യാറാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week