തിരുവനന്തപുരം: സംസ്ഥാനത്ത്നാളെ നാളെ പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ് എഫ് ഐ.കേരള സർവ്വകലാശാല സംഘർഷത്തിൽ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്ക്. സർവകലാശാലകൾ കാവി വത്കരിക്കുന്ന ഗവർണറുടെ നടപടികൾക്കെതിരെയായിരുന്നു ഇന്നലെ എസ് എഫ് ഐ പ്രതിഷേധം.
കേരളാ സർവകലാശാലയിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് പൊലീസ് എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ 30 പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ നാളെ പഠിപ്പ്മുടക്ക്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

