KeralaNews

മോദിയുടെ ഗുജറാത്തില്‍ എസ്.എഫ്.ഐയ്ക്ക് വന്‍വിജയം,കേന്ദ്രസര്‍വ്വകലാശാലയില്‍ എ.ബി.വി.പിയെ നിലംതൊടീക്കാതെ എസ്.എഫ്.ഐയ്ക്ക് നേട്ടം

അഹമ്മദാബാദ്:പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധം കത്തിനില്‍ക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും തട്ടകമായ ഗുജറാത്തിലെ കേന്ദ്ര സര്‍വകലാശാലയിലെ തിരഞ്ഞെടുപ്പില്‍ വിജയം സ്വന്തമാക്കി എസ്എഫ്‌ഐ സഖ്യം തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സ്റ്റുഡന്റ്‌സ് യൂണിയന്‍ കൗണ്‍സില്‍ സീറ്റിലും നാലെണ്ണത്തില്‍ എസ്എഫ്‌ഐ-ബിഎപിഎസ്എ സഖ്യമാണ് വിജയിച്ചത്. സര്‍വകലാശാലയില്‍ എസ്എഫ്‌ഐ രൂപീകരിച്ച ശേഷം നടത്തിയ ആദ്യ തെരഞ്ഞെടുപ്പിലാണ് സഖ്യം ചരിത്ര ജയം നേടിയത്. എബിവിപിക്ക് ഒരു സീറ്റും വിജയിക്കാനായില്ല.

സ്‌കൂള്‍ ഓഫ് ലാംഗ്വേജസില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥി ചിത്തരഞ്ജന്‍ കുമാര്‍, സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ ബാപ്സയുടെ(BAPSA) ദിവാന്‍ അഷ്റഫ്, സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ എല്‍ഡിഎസ്എഫ് സ്ഥാനാര്‍ഥി പ്രാചി ലോഖന്ദെ, ലൈബ്രറി സയന്‍സില്‍ എസ്എഫ്‌ഐ സഖ്യം പിന്തുണച്ച സ്വതന്ത്രനും വിജയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button