ബസിൽ കയറുന്ന പെൺകുട്ടികളെ പരിചയപ്പെടും, നമ്പർ കൈമാറും, പ്രണയിച്ച് പീഡിപ്പിക്കും;കണ്ടക്ടർ അറസ്റ്റിൽ

പാലക്കാട്: തൃത്താലയിൽ പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ. തെക്കേ വാവനൂർ സ്വദേശി ഷിഹാബിനെയാണ് തൃത്താല പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി പോക്സോ കേസികളിൽ പ്രതിയാണ്.  ഇയാൾ നിരവധി പോക്സോ കേസികളിൽ പ്രതിയാണ്. ബസിൽ കയറുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിചയപ്പെടും. പിന്നീട് ഫോൺ നമ്പർ കൈമാറും. പരിചയം പ്രണയമാകുന്നതോടെ പീഡനം തുടങ്ങും. 25കാരനായ ഷിഹാബ് വര്ഷങ്ങളായി തുടരുന്ന രീതിയാണിത്.

ഒരേ സമയം രണ്ട് സ്കൂൾ വിദ്യാർഥിനികളുമായായിരുന്നു ഷിഹാബിന്റെ പ്രണയം. വീട്ടിൽ നിന്നിറങ്ങുന്ന കുട്ടികൾ സ്കൂളിലെത്താതായതോടെ അധ്യാപകർ രക്ഷിതാക്കളെ വിവരമറിയിച്ചു. തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെൺകുട്ടികളെ സ്വകാര്യ ലോഡ്ജിലെത്തിച്ചാണ് പ്രതി പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

പെൺകുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് ഷിഹാബിനെതിരെ കേസെടുത്തത്. ഇതോടെ പ്രതി തമിഴ്നാട്ടിലേക്ക് കടന്നു. തമിഴ്നാട്ടിലും തിരയുന്നുണ്ടെന്നറിഞ്ഞതോടെ കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. നിലവിൽ ചാലിശ്ശേരി, കൊപ്പം സ്റ്റേഷനുകളിൽ നിരവധി പോക്സോ കേസുകളിൽ പ്രതിയാണ് ഷിഹാബെന്ന് പൊലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News