28.2 C
Kottayam
Friday, June 5, 2026

പുതുവര്‍ഷാഘോഷത്തിലും പ്രതിഷേധം!പാപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ച് എസ്എഫ്ഐ

Must read

കണ്ണൂർ: പാപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ച് എസ്എഫ്ഐ. പയ്യാമ്പലം ബീച്ചിൽ പുതുവർഷ ആഘോഷത്തിന്റെ ഭാഗമായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ചത്. ഗവർണർക്കെതിരായ പ്രതിക്ഷേധങ്ങളുടെ തുടർച്ചയാണിതെന്ന് എസ്എഫ്ഐ പ്രതികരിച്ചു.

സംസ്ഥാന പ്രസിഡന്റ് അനുശ്രീയാണ് 30 അടി ഉയരമുള്ള ഗവർണറുടെ കോലം കത്തിച്ചത്. സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ ദിവസങ്ങളായി വലിയ പ്രതിഷേധമാണ് എസ്എഫ്ഐ ഉയര്‍ത്തുന്നത്.

സർവകലാശാലകളിൽ സംഘപരിവാർ ശക്തികളെ തിരികിക്കയറ്റാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് എസ്എഫ്ഐ കാലിക്കറ്റ് സർവ്വകലാശാലയിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക് നയിച്ചിരുന്നു. പിന്നാലെ കേരളം മുഴുവൻ പോസ്റ്റർ യുദ്ധത്തിനാണ് സാക്ഷിയായത്. എസ്എഫ്ഐ പ്രവർത്തകരെ ക്രിമിനലുകളെന്ന് വിളിച്ച ഗവർണർ കോഴിക്കോട് മിഠായി തെരുവിലെത്തി ജനങ്ങളെ നേരിട്ട് കണ്ട് കുശാലാന്വേഷണം നടത്തുകയും സർക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തതും വലിയ വാർത്തയായിരുന്നു.

എസ്എഫ്ഐയെയും പൊലീസിനെയും നിയന്ത്രിക്കുന്നത് ഒരു പാർട്ടിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു. വാഹനത്തിന് അടുത്ത് പ്രതിഷേധിച്ചാൽ താൻ പുറത്ത് ഇറങ്ങുമെന്ന നിലപാടും ഗവർണർ ആവർത്തിച്ചു. സത്യപ്രതിജ്ഞ ചടങ്ങിൽ താൻ വന്നപ്പോൾ തന്നെ എല്ലാവരേയും അഭിവാദ്യം ചെയ്തിരുന്നു. മാധ്യമങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week