27.5 C
Kottayam
Sunday, June 7, 2026

ആലപ്പുഴയില്‍ എസ്എഫ്ഐ-എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; പെൺകുട്ടികളടക്കം 6 പേർക്ക് പരുക്ക്

Must read

ആലപ്പുഴ: ആലപ്പുഴ എസ്ഡി കോളേജിൽ എസ്എഫ്ഐ-എഐഎസ്എഫ് പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് മുൻപുള്ള കൊട്ടികലാശത്തിനിടയിലാണ് സംഘർഷം ഉണ്ടായത്. സംഘട്ടനത്തിൽ പെൺകുട്ടികളടക്കം 6 പേർക്ക് പരുക്കേറ്റു. 

എസ്ഡി കോളേജിലെ തെരഞ്ഞെടുപ്പ് കൊട്ടികലാശമാണ് എസ്എഫ്ഐ-എഐഎസ്എഫ് സംഘർഷത്തിൽ കലാശിച്ചത്. യൂണിയൻ തെരഞ്ഞെടുപ്പിൽ രണ്ട് ചേരിയിലാണ് എസ്എഫ്ഐയും എഐഎസ്എഫും മത്സരിക്കുന്നത്. വൈകിട്ട് നാല് മണിയോടെ ഇരുവിഭാഗവും തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. എഐഎസ്എഫ് പ്രവർത്തകർ മനഃപൂർവം ആക്രമിക്കുകയിരുന്നു എന്ന് എസ്എഫ്ഐ ആരോപിക്കുന്നു. എസ്എഫ്ഐ പ്രവർത്തകരായ പൂജ, സാന്ദ്ര, മഴ എന്നിവരെ മർദിച്ചന്ന് എസ്എഫ്ഐ ആരോപിച്ചു.

പ്രചാരണത്തിൽ തങ്ങൾക്ക് മേൽകൈ ഉണ്ടെന്ന് വ്യക്തമായതോടെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്നാണ് എഐഎസ്എഫ് പറയുന്നത്. മൂന്ന് എഐഎസ്എഫ് പ്രവർത്തകർ ചികിത്സയിലാണ്. സംഘർഷത്തിനിടെ ഒരു സംഘടനകളുടെയും ഭാഗമല്ലാത്ത തന്നെ എസ് എഫ് ഐ പ്രവർത്തകർ മർദിച്ചെന്ന് ആരോപിച്ച് ഒരു വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകി. പരിക്കേറ്റ ആഫ് വിദ്യാർത്ഥികളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ ഏർപ്പെട്ടവർക്കെതിരെ സൗത്ത് പൊലീസ് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച്ചയാണ് യൂണിയൻ തെരഞ്ഞെടുപ്പ്.

അതേസമയം, യൂണിയൻ തെരഞ്ഞെടുപ്പിനിടെ വയനാട് മേപ്പാടി പോളി ടെക്നിക് കോളേജിൽ വിദ്യാർത്ഥികള്‍ തമ്മില്‍ സംഘർഷമുണ്ടായി. എസ് എഫ് ഐ പ്രവർത്തകരും യുഡിഎസ്എഫ് പ്രവർത്തകരും ഏറ്റുമുട്ടി. എസ് എഫ് ഐ ജില്ലാ ജോയിൻ സെക്രട്ടറി അപർണാ ഗൗരി, യുഡിഎസ്എഫ് ചെയർമാൻ മുഹമ്മദ് സാലിം തുടങ്ങിയവർക്ക് പരിക്കേറ്റു. നെഞ്ചിന് ഗുരുതര പരിക്കേറ്റ അപർണ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

- Advertisement -

- Advertisement -

വിദ്യാർത്ഥികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. വിദ്യാർത്ഥികളുടെ ആക്രമണത്തിൽ മേപ്പാടി എസ്എച്ച്ഒ വിപിനും പരിക്കേറ്റു. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്യാമ്പസിനകത്ത് കയറി വിദ്യാർത്ഥികളെ പൊലീസ് മർദിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. കോളേജിലെ യുഡിഎസ്എഫിൻ്റെ പിന്തുണയുള്ള ലഹരി സംഘമാണ് വനിതാ നേതാവിനെ ആക്രമിച്ചതെന്ന് എസ്എഫ്ഐ ആരോപിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

Popular this week