തിരുവനന്തപുരം: സിവിൽ പോലീസ് ഉദ്യോഗസ്ഥനെ ഷോപ്പിങ് മാളിൽവെച്ച് മർദിച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ട് എസ്.എഫ്.ഐ. പ്രവർത്തകർക്ക് ജാമ്യം. അറസ്റ്റിലായ വിനയ് പ്രകാശ്, സുർജിത് എന്നിവർക്കാണ് രാത്രി വൈകി ജാമ്യം ലഭിച്ചത്. ഞായറാഴ്ച വൈകീട്ടോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇതറിഞ്ഞ് എസ്.എഫ്.ഐ. പ്രവർത്തകർ വഞ്ചിയൂർ പോലീസ് സ്‌റ്റേഷന് മുന്നിൽ സംഘടിച്ചു. പ്രതിഷേധിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും അവസാന നിമിഷം അത് ഒഴിവാക്കുകയായിരുന്നു. രാത്രി 11- ഓടെയാണ് ഇരുവരെയും വഞ്ചിയൂരിലുള്ള മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ച് പോലീസ് ജാമ്യനടപടികൾ പൂർത്തിയാക്കിയത്.
Two SFI activists, Vinay Prakash and Surjith, who were arrested for allegedly assaulting a Civil Police Officer at a shopping mall, have been granted bail. The bail was granted late at night following their arrest. The incident reportedly stemmed from a dispute at the mall.


