CrimeKeralaNews

കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം,കണ്ടക്ടർ അറസ്റ്റിൽ

കൊച്ചി: കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ കണ്ടക്ടറുടെ ലൈംഗിക അതിക്രമം. തിരുവന്തപുരം-മലപ്പുറം ബസിലെ കണ്ടക്ടറാണ് കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയെ ഉപദ്രവിച്ചത്. കണ്ടക്ടറുടെ സീറ്റിൽ വിളിച്ചിരുത്തിയായിരുന്നു അതിക്രമം. യുവതിയുടെ പരാതിയിൽ നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനെ ആലുവയിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ 6.30 ന് തിരുവനന്തപുരം മംഗലപുരത്ത് വെച്ചായിരുന്നു സംഭവം. പറവൂരിൽ ചികിത്സയിലായ മകളുടെ അടുത്ത് പോകാൻ ആലുവക്ക് ടിക്കറ്റ് എടുത്തതായിരുന്നു യുവതി. യാത്രക്കാരി ഇരുന്ന സീറ്റ് റിസർവേഷൻ സീറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കണ്ടക്ടർ തന്റെ സീറ്റിലേക്ക് വിളിച്ചിരുക്കിയത്. ഇയാൾക്കെതിരെ 354 ,351 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. പ്രതിയെ ആലുവ പൊലീസ് ഉടൻ കോടതിയിൽ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button