24.6 C
Kottayam
Saturday, June 6, 2026

ആറാം വയസില്‍ ലൈംഗിക അതിക്രമം; രക്ഷിക്കാനായി അമ്മ ചെയ്തതിനെപ്പറ്റി രശ്മി ദേശായി

Must read

മുംബൈ:ഹിന്ദി സീരിയല്‍ രംഗത്തെ മിന്നും താരമാണ് രശ്മി ദേശായി. പിന്നീട് ബിഗ് ബോസ് മത്സരാര്‍ത്ഥിയായും രശ്മി എത്തിയിരുന്നു. ഷോയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ രശ്മിയ്ക്ക് സാധിച്ചിരുന്നു. ഓണ്‍ സ്‌ക്രീനിലെ തന്റെ കഥാപാത്രങ്ങളിലൂടെ ഒരുപാട് പേരുടെ ഇഷ്ടം നേടിയെടുക്കാന്‍ രശ്മിയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരിക്കല്‍ തനിക്ക് കുട്ടിക്കാലത്ത് നേരിടേണ്ടി വന്നൊരു മോശം അനുഭവത്തെക്കുറിച്ച് രശ്മി തുറന്ന് പറഞ്ഞിരുന്നു.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ആറാം വയസിലുണ്ടായ മോശം അനുഭവം രശ്മി വെളിപ്പെടുത്തിയത്. ബസില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു രശ്മിയ്ക്ക് ദുരനുഭവമുണ്ടാകുന്നത്. പ്രായമുള്ളൊരാള്‍ രശ്മിയെ തെറ്റായ രീതിയില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആ സംഭവത്തിന് ശേഷം താന്‍ ബസില്‍ യാത്ര ചെയ്യുന്നത് നിര്‍ത്തിയെന്നാണ് രശ്മി പറയുന്നത്.

”ഒരിക്കല്‍ ബസില്‍ നിന്ന് യാത്ര ചെയ്യവേ, ഒരു അങ്കിള്‍ മോശമായ രീതിയില്‍ എന്നെ സ്പര്‍ശിച്ചിരുന്നു. അന്നെനിക്ക് ആറോ ഏഴോ വയസ് ഉണ്ടായിരുന്നുള്ളു. ആ സംഭവം എന്നെ ഭയപ്പെടുത്തി. അമ്മയോട് ഇക്കാര്യം പറഞ്ഞു. വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഓട്ടോറിക്ഷയിലായിരുന്നു പിന്നീടുള്ള യാത്ര. സാമ്പത്തികമായി ബുദ്ധിമുട്ട് ഉണ്ടാവുമെന്ന് അറിഞ്ഞിട്ടും അമ്മ എനിക്ക് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യാനുള്ള പണം തരുമായിരുന്നു” എന്നാണ് രശ്മി പറഞ്ഞത്.

നേരത്തെ തന്റെ പതിനാറാം വയസിലുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ചുള്ള രശ്മിയുടെ തുറന്നു പറച്ചിലും വാര്‍ത്തയായിരുന്നു. കാസ്റ്റിംഗ് ഡയറക്ടറില്‍ നിന്നാണ് വളരെ ചെറിയ പ്രായത്തില്‍ തന്നെ രശ്മിയ്ക്ക് മോശം അനുഭവമുണ്ടാകുന്നത്. ”ഒരു ദിവസം എന്നെ ഓഡീഷന് വേണ്ടി വിളിച്ചു. ഞാന്‍ വളരെയധികം സന്തോഷത്തോടേയും ആവേശത്തോടേയുമാണ് അവിടെ എത്തിയത്. പക്ഷെ അവിടെ അയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്യാമറ പോലും ഉണ്ടായിരുന്നു. പിന്നെ അയാള്‍ എനിക്ക് ജ്യൂസില്‍ മദ്യം കലര്‍ത്തി എന്നെ അബോധാവസ്ഥയിലാക്കാന്‍ നോക്കി.” രശ്മി പറയുന്നു.

- Advertisement -

താന്‍ അയാളോട് താല്‍പര്യമില്ലെന്ന് പറഞ്ഞു. പക്ഷെ അയാള്‍ തന്നെ കുറേ നിര്‍ബന്ധിച്ചു. രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് ഞാന്‍ അവിടെ നിന്നും പുറത്ത് വരുന്നത്. നടന്നതെല്ലാം ഞാന്‍ അമ്മയോട് പറഞ്ഞു. അടുത്ത ദിവസം ഞങ്ങള്‍ അയാളെ വീണ്ടും കണ്ടു. അപ്പോള്‍ അമ്മ അവന്റെ കരണത്തടിച്ചുവെന്നും രശ്മി പറഞ്ഞിരുന്നു.

- Advertisement -

ശിവാനി ദേശായി എന്നാണ് രശ്മിയുടെ യഥാര്‍ത്ഥ പേര്. അഭിനയത്തിലേക്ക് കടന്നതോടെയാണ് പേര് മാറ്റുന്നത്. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷന്‍ രംഗത്താണ് രശ്മി കൂടുതലും സജീവമായത്. 2006ല്‍ സംപ്രേക്ഷണം ചെയ്തിരുന്ന രാവണ്‍ ആയിരുന്നു ആദ്യ പരമ്പര. പിന്നീട് പരി ഹൂം മേം, ഉത്രാന്‍ തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ചു. ഉത്രാനിലൂടെയാണ് താരമായി മാറുന്നത്.

സീരിയലുകള്‍ക്ക് പുറമെ റിയാലിറ്റി ഷോകളിലും അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് സീസണ്‍ 13 ലെ മത്സരാര്‍ത്ഥിയായിരുന്നു. നാഗിന്‍ 4, നാഗിന്‍ 6, ദില്‍ സേ ദില്‍ തക്ക് തുടങ്ങിയ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week