29.4 C
Kottayam
Saturday, June 6, 2026

തിരുവനന്തപുരം – ചെന്നൈ മെയിലിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ തൃപ്പൂണിത്തുറയിൽ വെച്ച് പൂട്ടിയത് കോട്ടയം റെയിൽവേ പോലീസിന്റെ അതിവേഗ ഇടപെടലിൽ

Must read

തിരുവനന്തപുരം – ചെന്നൈ മെയിലിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ തൃപ്പൂണിത്തുറയിൽ വെച്ച് പൂട്ടിയത് കോട്ടയം റെയിൽവേ പോലീസിന്റെ അതിവേഗ ഇടപെടലിനെ തുടർന്ന്… _ചെന്നൈ മെയിലിൽ യാത്ര ചെയ്തുകൊണ്ടിരുന്ന യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ താമരക്കുളം സ്വദേശിയായ ജിനു സാമുവലിനെ കോട്ടയം റെയിൽവേ പോലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു.

കോട്ടയം സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ട ശേഷം ജിനുവിന്റെ ശല്യം സഹിക്കാതെ യുവതി റെയിൽവേ കണ്ട്രോളിൽ ബന്ധപ്പെടുകയായിരുന്നു. കോട്ടയം റെയിൽവേ പോലീസിന്റെ പരിധിയിലായതിനാൽ കണ്ട്രോളിൽ നിന്നും കോട്ടയം എസ് എച്ച് ഒ റെജി പി ജോസഫിന് വിവരങ്ങൾ കൈമാറുകയായിരുന്നു.

റെജി പി ജോസഫിന്റെ നിർദേശപ്രകാരം കോട്ടയം – എറണാകുളം ട്രെയിനുകളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സി. വി ലിബിൻ, ഗോകുൽ തിലക് എന്നിവർ തൃപ്പൂണിത്തുറ സ്റ്റേഷനിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പോലീസിനെ കണ്ടപ്പോൾ രക്ഷപെടാൻ ശ്രമിച്ച പ്രതിയെ യാത്രക്കാരുടെ സഹായത്തോടെ സാഹസികമായി പിടികൂടുകയായിരുന്നു.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനിലെത്തിച്ച് കേസ് രെജിസ്റ്റർ ചെയ്തു. വനിതാ പോലീസിന്റെ സാന്നിധ്യത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് കോട്ടയം സബ് ജയിലിലേയ്ക്ക് മാറ്റി.

- Advertisement -

ട്രെയിനിൽ സ്ത്രീകൾക്ക് എതിരെ അതിക്രമങ്ങൾ വർദ്ധിച്ചു വരുകയാണ്. ജനറൽ കമ്പാർട്ട്മെന്റിൽ നടക്കുന്ന അതിക്രമങ്ങളിൽ പ്രതികളെ കണ്ടെത്താൻ പലപ്പോഴും പോലീസിന് കാലതാമസം എടുക്കാറുണ്ട്.

- Advertisement -

ഈ സാഹചര്യത്തിലാണ് കോട്ടയം പോലീസിന്റെ അതിവേഗം ഇടപെടലിൽ പ്രതിയെ കുടുക്കിയത്. ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ കടുത്ത നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും പ്രതിയെ പിടികൂടിയ ഗോകുൽ തിലകും സി.വി ലിബിനും അഭിനന്ദനങ്ങൾ അർഹിക്കുന്നതായും കോട്ടയം എസ് എച്ച് ഒ. റെജി പി ജോസഫ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

Popular this week