കോട്ടയം: ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ മുന്‍ ഡിഎംഒ അറസ്റ്റില്‍. പാലാ സ്വദേശി ഡോ. പി.എന്‍. രാഘവനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 24 വയസ്സുകാരി നല്‍കിയ പരാതിയിലാണ് നടപടി. പാലായിലെ രാഘവന്റെ ക്ലിനിക്കില്‍വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടര്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


