24.6 C
Kottayam
Monday, June 8, 2026

പള്ളിയിൽ പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ ന​ഴ്സി​ങ്​ വി​ദ്യാ​ർ​ഥി​നി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം, വൈ​ദി​ക​നെ​തി​രെ ​ കേ​സെ​ടു​ത്തു

Must read

തിരുവനന്തപുരം: ദേ​വാ​ല​യ​ത്തി​ൽ പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ നേ​ഴ്സി​ങ്​ വി​ദ്യാ​ർ​ഥി​നി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ വൈ​ദി​ക​നെ​തി​രെ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ല്ല​ങ്കോ​ട് ഫാ​ത്തി​മ ന​ഗ​ർ സ്വ​ദേ​ശി ബെ​ന​ഡി​ക്ട് ആ​ന്റോ (29)ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. നി​ല​വി​ൽ ത​ക്ക​ല പ്ലാ​ങ്കാ​ല​വി​ള​യി​ൽ വൈ​ദി​ക​നാ​ണ്​ ബെനഡിക്ട് ആന്റോ. 

പേ​ച്ചി​പ്പാ​റ​യി​ൽ വൈ​ദി​ക​നാ​യി​രു​ന്ന സ​മ​യ​ത്താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം എന്ന് പൊലീസ് പറഞ്ഞു. അ​ടു​ത്തി​ടെ വൈ​ദി​ക​നും ഏ​താ​നും സ്ത്രീ​ക​ളും ഒ​ന്നി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും മ​റ്റും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ്​ വൈദികൻ അശ്ലീല സന്ദേശങ്ങൾ അയച്ചു എന്ന് നേഴ്സി​ങ്​ വി​ദ്യാ​ർ​ഥി​നി നാ​ഗ​ർ​കോ​വി​ൽ എ​സ്.​പി ഓ​ഫി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. കഴിഞ്ഞ ദിവസം വൈദികന്‍റെ വീട്ടിലെത്തി ഒരു സംഘം യുവാക്കൾ ആക്രമണം നടത്തിയതായി പൊലീസ് പറയുന്നു. 

വൈദികന്‍റെ പേഴ്‌സണല്‍ ലാപ്‌ടോപ്പും മൊബൈല്‍ഫോണും ഇവർ കൊണ്ട് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വൈദികൻ നൽകിയ പരാതിയില്‍ പൊലീസ് നിയമ വിദ്യാർഥിയായ യുവാവിനെ പിടികൂടിയിരുന്നു.

- Advertisement -

യുവാവിൻ്റെ സഹപാഠിക്ക് ബെനഡിക്ട് ആന്‍റോ രാത്രിയില്‍ സ്ഥിരമായി അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടായിരുന്നു എന്നും ഇതിന് താക്കീത് നൽകാനാണ് യുവാവും സുഹൃത്തുകളും വൈദികൻ്റെ വീട്ടില്‍ എത്തിയതെന്നും പറയുന്നു.

- Advertisement -

ഇയാളുടെ പക്കലുള്ള ചിത്രങ്ങൾ കാട്ടി യുവതികളെ ഭീഷണിപ്പെടുത്തിയിരുന്നതായി യുവാക്കൾക്ക് വിവരം ലഭിച്ചിരുന്നു. അതിനാണ് യുവാക്കൾ വൈദികൻ്റെ ലാപ്ടോപ്പും മൊബൈലും കൊണ്ടുപോയതെന്ന് പറയുന്നു. 

വൈദികനെതിരെയുള്ള തെളിവുകൾ ഇവർ പൊലീസിന് കൈമാറിയിട്ടുണ്ട്. വൈ​ദി​ക​നെ​തി​രെ വേ​റെ​യും പ​രാ​തി​ക​ൾ ല​ഭി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​ന്​ പ്ര​ത്യേ​ക പൊ​ലീ​സ് വി​ഭാ​ഗ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week