കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച രണ്ടു പ്രതികള്‍ കാഞ്ഞിരപ്പള്ളിയില്‍ പിടിയില്‍.കാഞ്ഞിരപ്പള്ളി വിഴിക്കിത്തോട്ടില്‍ പതിനേഴുകാരിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിലാണ് പ്രതികളിലൊരാളായ സുബിന് അറസ്റ്റിലായത്.
കഴിഞ്ഞ ഞാറാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയെ അസ്വാഭാവിക സാഹചര്യത്തില്‍ കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസെത്തി പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. വനിതാ സ്റ്റേഷനില്‍ വച്ച് മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം പൊലീസിനോട് വെളിപ്പെടുത്തിയത്.
13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് പുത്തന്‍പുരയ്ക്കല്‍ സ്വദേശി ബിനു് പിടിയിലായത്.കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് ബിനു.ഇവര്‍ ഒന്നിച്ച് താമസിച്ച് വരികയായിരുന്നു.ഇതിനിടയിലാണ് പെണ്‍കുട്ടിയ്ക്കെതിരെ ലൈംഗിക അതിക്രമവും മര്‍ദ്ദനവുമുണ്ടായത്.പെണ്‍കുട്ടിയുടെ അമ്മയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അമ്മയുടെ അടുത്തു നിന്നും അച്ഛന്റെ വീട്ടിലേക്ക് പോയ പെണ്‍കുട്ടി സംഭവം അറിയിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍പോയ ബിനുവിനെ പൊലീസ് തൃശ്ശൂരില്‍ നിന്നാണ് പിടികൂടിയത്. പോക്സോ ചുമത്തി രണ്ടു പ്രതികളെയും റിമാന്റ് ചെയ്തു.