കൊച്ചി:ബംഗ്ലദേശിൽ നിന്നുള്ള ഇരുപതുകാരി കൊച്ചിൽ കടുത്ത ലൈംഗീക പീഡനത്തിന് ഇരയായി. യുവതിയെ കേരളത്തിലെത്തിച്ച പെണ്‍വാണിഭ സംഘത്തിലെ മൂന്നു പേര് അറസ്റ്റിലായി. 12ാംവയസില്‍ അടുത്ത ബന്ധുവിനൊപ്പം ഇന്ത്യയിലെത്തിയ പെണ്‍കുട്ടിയെ പിന്നീട് പെണ്‍വാണിഭസംഘത്തിന് കൈമാറുകയായിരുന്നു.
എട്ടുവര്‍ഷത്തിനിടെ യുവതിയെ ഒട്ടേറെ പേര്‍ക്ക് കാഴ്ചവച്ചു. ബംഗളൂരുവില്‍ നിന്ന് കഴിഞ്ഞയാഴ്ചയാണ് ഇവര്‍ കൊച്ചിയിലെത്തിച്ചത്. തുടര്‍ന്ന് എളമക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭസംഘത്തിന് യുവതിയെ കൈമാറി. കൊച്ചിയില്‍ മാത്രം ഇരുപതിലേറെപേര്‍ക്ക് ഇവരെ കാഴ്ചവച്ചെന്നാണ് പൊലീസ് കരുതുന്നത്.
രണ്ട് സ്ത്രീകളാണ് പെണ്‍വാണിഭസംഘത്തെ നിയന്ത്രിച്ചിരുന്നത്. ഇവരടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജഗത, സെറീന, ശ്യാം എന്നിവരാണ് അറസ്റ്റിലായത് കൂടുതല്‍ പേര് പ്രതികളാകുമെന്നാണ് പൊലീസ് നല്കുന്ന സൂചന.
എളമക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തു വന്നത്. ഒട്ടേറെ സംസ്ഥാനങ്ങളില്‍ വേരുള്ള പെണ്‍വാണിഭസംഘമാണ് യുവതിയെ പലര്‍ക്കായി കാഴ്ചവച്ചതെന്നാണ് വിവരം. ഇവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.