മുംബൈ:ലൈംഗികതയോടുള്ള മനോഭാവം തിരുത്തിക്കുറിക്കേണ്ട സമയമായെന്ന് നടി വിദ്യബാലന്. എന്നും മനുഷ്യന്റെ ഏറ്റവും വലിയ വിശപ്പുകളില്‍ ഒന്നാണ് ലൈംഗീകത, അത് വിവാഹ ബന്ധത്തിലൂടെ മാത്രം എന്ന് ചിന്തിക്കുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു
സ്ത്രീകള്‍ ഏറ്റവും അധികം ലൈംഗീകത ആഗ്രഹിക്കുന്നതും ആസ്വദിക്കുന്നതും അവരുടെ നാല്പതുകളില് ആണെന്നുള്ള താരത്തിന്റെ വാക്കുകള്‍ ദേശീയ തലത്തില്‍ വരെ വലിയ വിവാദമായിരുന്നു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ വിദ്യ ബാലന് പറഞ്ഞ വാക്കുകള്‍ കൂടുതല്‍ ശ്രദ്ധ നേടുകയാണ്.
നടിയുടെ വാക്കുകള്‍
‘മനുഷ്യരുടെ ഏറ്റവും വലിയ വിശപ്പുകളില്‍ ഒന്നാണ് ലൈംഗികത . പക്ഷേ അത് വിവാഹ ബന്ധത്തിലൂടെ മാത്രം എന്ന ചിന്ത അത്ര പുരോഗമനപരമല്ല. വിവാഹത്തിലൂടെ മാത്രം ലൈംഗികതയും പ്രത്യുല്പ്പാദനവും നടക്കണം എന്ന ഒരു രീതിയാണ് ഇന്ത്യന്‍ സംസ്ക്കാരം അനുശാസിക്കുന്നത്.
ഇത് വ്യക്തികള്‍ തമ്മിലുള്ള അടുപ്പത്തിന്റെ സന്തോഷം ഇല്ലാതാക്കുന്നു. അതിനാല്‍ ഞാന്‍ ഒരു സന്ദേശം നല്കാന് ആഗ്രഹിക്കുന്നു. ലൈംഗികത ഒരു വികാരമാണ്, ഒരു വിലക്കല്ല. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിട്ടും നമ്മള് ഇപ്പോഴും ലൈംഗികതയെക്കുറിച്ച് തുറന്ന് സംസാരിക്കുന്നില്ല എന്നത് തമാശയായി തോന്നുന്നു.
ലൈംഗികതയെക്കുറിച്ചുള്ള ആശയം ആളുകള്‍ നിസാരമായി കാണുന്നു, എന്നാല്‍ അടുപ്പത്തിന്റെ മുഴുവന്‍ വികാരവും സന്തോഷവും ആനന്ദവും വിനോദവും നഷ്ടപ്പെടുന്നു. ലൈംഗികതയോടുള്ള മനോഭാവം നമ്മള് പുനര്‍ ചിന്തനം നടത്തേണ്ട സമയമായി. നാം പരമ്പരാഗതവും എന്നാല്‍ ആധുനികവുമായ സന്തുലിതാവസ്ഥയ്ക്കായി പരിശ്രമിക്കണം, കൂടാതെ ലൈംഗികതയുമായി ബന്ധപ്പെട്ട കാപട്യങ്ങള്‍ ഇല്ലാതാകാന്‍ ശ്രമിക്കണം. ലൈംഗികത ഒരു വികാരമാണ്, അല്ലാതെ ഒരു വിലക്കല്ല.’