24.1 C
Kottayam
Sunday, June 7, 2026

സെക്‌സും ഫുഡും ഒരു പുരുഷന്റെ ബേസിക് നീഡ് ആണ്; ആ സത്യം തുറന്നുപറയാൻ മമ്മിക്ക് ഡാഡി ധൈര്യം നൽകി: താര

Must read

കൊച്ചി:സ്വന്തം അമ്മയുടെയും ഭാര്യയുടെയും മനസ്സ് കാണാൻ കഴിഞ്ഞിട്ടില്ലെന്ന് കെജി ജോർജിന്റെ ഭാര്യ പറഞ്ഞതിനെക്കുറിച്ച് മകൾ താര ജോർജ്. തന്റെ ഡാഡി അതിനുള്ള സ്വാതന്ത്ര്യവും ധൈര്യവും കൊടുത്തതുകൊണ്ടാണ് മമ്മി അത് പറഞ്ഞതെന്നാണ് താര പറയുന്നത്. ഈ ലോകത്തിനു മുൻപിലാണ് എന്റെ മമ്മി അത് പറഞ്ഞത്. ഇത്രയും വർഷങ്ങൾ മുൻപ് നടന്ന സംഭവം ഇപ്പോൾ പറയുന്നതിന്റെ അർഥം മനസിലാകുന്നില്ലെന്നും താര പ്രതികരിച്ചു.

ഡാഡിയെക്കുറിച്ചുള്ള ഡോക്യൂമെന്ററി ഇറങ്ങിയിട്ട് കുറെ വര്ഷങ്ങളായി. അതെടുത്ത സമയത്ത് ഡാഡിയുടെ ജീവിതകഥയാണ് അതിൽ കാണിക്കുന്നത്. അത് ഈ ലോകം കാണുമെന്ന കാര്യം ഡാഡിക്കും അറിയാം മമ്മിക്കും അറിയാം. ഇത്രയും കാലം ഇതുകേട്ടിട്ട് റിയാക്ട് ചെയ്യാതെ ഇപ്പോൾ റിയാക്ട് ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ശരിക്കും പറഞ്ഞാൽ എനിക്ക് മനസ്സിലാകുന്നില്ല.

ഒരു മകൾ എന്ന നിലയിൽ എനിക്ക് പറയാനുള്ളത് എന്റെ ഡാഡിയുടെ ഒരു കൺസെപ്റ്റ് ഉണ്ട്. ഡാഡി ഡിപ്പെൻഡബിൾ അല്ല എന്ന് പറയുന്നത് ഡിറ്റാച്ച്മെന്റ് ആണ്. ഭർത്താവ് ആണെങ്കിലും ഭാര്യ ആണെങ്കിലും, മക്കൾ ആണെങ്കിലും നമ്മൾ ആരോടും ഡിപ്പെൻഡ് ആയിരിക്കാൻ പാടില്ല. അവരുടെ ഇഷ്ടത്തിനുവിടുക. അതാണ് എന്റെ ഫാദർ ചെയ്‌തത്‌.

യൂറോപ്പിലായാലും, അമേരിക്കയിലോ, ലണ്ടനിലോ ആയാലും കുട്ടികൾ ഒരു പതിനെട്ടുവയസ്സ് കഴിഞ്ഞാൽ അവരുടെ ഒരു രീതിയിൽ പോകണം. അച്ഛനോടോ അമ്മയോടോ ഡിപെന്ഡന്റ് ആകാൻ ശ്രമിക്കരുത്. അതാണ് എന്റെ ഡാഡി ഇവിടെ ചെയ്യാൻ ശ്രമിച്ചത്. പിന്നെ എന്റെ മമ്മി സാധാരണക്കാരിയായ ഒരു സ്ത്രീ. വിവാഹം കഴിക്കുന്നു, ഭർത്താവിനൊപ്പമുള്ള നിമിഷങ്ങൾ സ്വപ്നം കണ്ടുവരുന്നു.

- Advertisement -

അങ്ങനെ ഒരു ജീവിതം സ്വപ്നം കണ്ട മമ്മി പെട്ടെന്ന് ഇവിടെ വന്നിട്ട് അറ്റാച്ച്മെന്റ് ഇല്ലാതെ ഡിറ്റാച്ഡ് ആയി ജീവിക്കാൻ ശ്രമിക്കുന്ന ആളുടെ കൂടെ ആയി. അപ്പോൾ അത് അക്സെപ്റ്റ് ചെയ്യാൻ ആയില്ല. സാധാരണക്കാരിയായ ഒരു സ്ത്രീയുടെയും വ്യത്യസ്തനായ ഒരു പുരുഷന്റെയും കെമിസ്ട്രി ആണ് നമ്മൾ അവിടെ ശ്രദ്ധിക്കേണ്ടത്. മമ്മി പറയുന്നത് മമ്മിയുടെ ഉള്ളിലുള്ളതാണ്.

- Advertisement -

ഡാഡിയുടെ സിനിമകളിലും കാണിക്കുന്നത് സ്ത്രീകളുടെ ഫ്രസ്‌ട്രേഷൻ ആണ്. അത് എല്ലാ സ്ത്രീകളിലും ഉണ്ട്. അത് തന്നെയാണ് മമ്മിയും കാണിച്ചത്. എന്റെ ഫാദറിന്റെ എല്ലാ കാര്യങ്ങളും ക്ലിയർ ആയിരുന്നു. ഞാൻ എന്റെ ബന്ധുക്കളെ ഡിപ്പെൻഡ് ചെയ്യുന്ന ആളല്ല. ആളല്ല അതിന് എന്താണ്. പക്ഷേ എന്റെ മമ്മി എന്ന് പറയുന്നത് പിന്നീട് ഇത് മനസിലാക്കി. ഇതിലൊന്നും വലിയ കാര്യമില്ല എന്നത്.

മമ്മി പിന്നെ പറഞ്ഞത് സെക്സ് ഫുഡ്, അത് ഏതൊരു പുരുഷന്റെയും ബേസിക്ക് നീഡ്‌സ് ആണ്. ആ ഒരു സത്യം മമ്മി തുറന്നുപറഞ്ഞു. ഈ ലോകത്തിനു മുൻപിൽ ഒരു ക്യാമറയിലൂടെ എന്റെ മമ്മി അത് തുറന്നു പറഞ്ഞു. ആ ധൈര്യം എന്റെ ഡാഡി കൊടുത്തതുകൊണ്ടാണ്. എന്റെ ഡാഡി അതിനുള്ള ഫ്രീഡവും കൊടുത്തു.

ഡാഡിയുടെ ജീവിതം, ഡാഡിയുടെ രീതിയിൽ ജീവിച്ചു, എന്റെ മമ്മിയെ മമ്മിയുടെ രീതിക്ക് ജീവിക്കാൻ അനുവദിച്ചു. മക്കളായ ഞങ്ങൾക്കും ഫ്രീഡം തന്നു, ആ കാര്യത്തിൽ ഞാൻ എന്റെ ഫാദറിനെക്കുറിച്ചോർത്തു അഭിമാനിക്കുന്നു- വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ താര പറഞ്ഞു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

Popular this week