27.6 C
Kottayam
Thursday, June 4, 2026

വിമാനത്തിന്റെ കോക്പിറ്റില്‍ ഏഴ് വയസ്സുകാരന്‍; ഗുജറാത്തില്‍നിന്നുള്ള വീഡിയോ വിവാദത്തില്‍

Must read

സമൂഹമാധ്യമങ്ങളില്‍ ഓരോ ദിവസവും നൂറുകണക്കിന് വീഡിയോകളാണ് വരാറുള്ളത്. ഇവയില്‍ അറിവ് പകരുന്നതും കൗതുകം ജനിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും ദുഃഖം സമ്മാനിക്കുന്നതും ഒക്കെയായ നിരവധി വീഡിയോകള്‍ ഉള്‍പ്പെടുന്നു. മിക്കപ്പോഴും ചില വീഡിയോകള്‍ എങ്കിലും വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതിനും ഇടയാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.

ഗുജറാത്തിലെ സൂറത്ത് വിമാനത്താവളത്തില്‍ നിന്നാണെന്ന് കരുതുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്. യാത്രക്കാര്‍ക്കും എന്തിനേറെ എയര്‍ഹോസ്റ്റസുമാര്‍ക്ക് പോലും പ്രവേശനമില്ലാത്ത വിമാനത്തിന്റെ കോക്പിറ്റില്‍ സഹ പൈലറ്റിന്റെ സീറ്റില്‍ ഏഴു വയസ്സില്‍ അധികം പ്രായം തോന്നിക്കാത്ത ഒരു ആണ്‍കുട്ടി ഇരിക്കുന്നതാണ് വീഡിയോയിലുള്ളത്.

 

കോ-പൈലറ്റിന്റെ സീറ്റില്‍ ഏവിയേഷന്‍ ഹെഡ്സെറ്റ് ധരിച്ച് സ്റ്റിയറിംഗ് വീല്‍ പിടിച്ചാണ് കുട്ടി ഇരിക്കുന്നത്. വിമാനം റണ്‍വേയിലൂടെ നീങ്ങുന്നതും വീഡിയോയില്‍ ഉണ്ട്. ഒരൊറ്റ എഞ്ചിന്‍ മാത്രമുള്ള വിമാനമാണ് ഇതെന്നാണ് കരുതുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹ്രസ്വ യാത്രയ്ക്കും പരിശീലന ആവശ്യങ്ങള്‍ക്കുമാണ് ഈ വിമാനം സാധാരണയായി ഉപയോഗിക്കുന്നത്. 

- Advertisement -

കുട്ടി ആരാണെന്നോ, വിമാനത്തിന്റെ കോക്റ്റിനുള്ളില്‍ സഹ പൈലറ്റിന്റെ സീറ്റില്‍ ഇരിക്കാന്‍ അവസരം നല്‍കിയത് ആരാണെന്നോ ഉള്ള കാര്യം വ്യക്തമല്ല. പക്ഷേ വ്യാപകമായ രീതിയില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ ഒരു അവസരം കുഞ്ഞിന് ഒരുക്കി നല്‍കിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

- Advertisement -

കുട്ടിയുടെ ഏറ്റവും ചെറിയ പിഴവ് പോലും അവന്റെയും സഹ പൈലറ്റിന്റെയും മറ്റും സുരക്ഷ അപകടത്തില്‍ ആക്കുകയും ചെയ്യുമെന്ന് ഉറപ്പുള്ളപ്പോഴാണ് കുഞ്ഞിന് കോക്പിറ്റില്‍ കയറാന്‍ ബന്ധപ്പെട്ട അധികൃതര്‍ അവസരം നല്‍കിയതെന്നാണ് ട്വിറ്ററില്‍ ഉയര്‍ന്ന ഒരു വിമര്‍ശനം. 

അതിനിടെ, കോക്പിറ്റില്‍ ഇരിക്കുന്ന കുട്ടി ഏതോ രാഷ്ട്രീയനേതാവിന്റെ കുടുംബത്തില്‍ പെട്ടയാളാണെന്നും പ്രചാരണമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഡിജിസിഎയില്‍ പരാതി നല്‍കിയതായും പറയപ്പെടുന്നു.  എന്നാല്‍ ഇക്കാര്യങ്ങള്‍ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week