മൂന്ന് മാസം മുന്‍പ് വളര്‍ത്തു നായ മാന്തി; പേവിഷബാധയേറ്റ് എഴ് വയസുകാരന്‍ മരിച്ചു

തൃശൂര്‍: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പേവിഷബാധയേറ്റ് മരിച്ചു. വലപ്പാട് അഞ്ചങ്ങാടി കിഴക്കന്‍ വീട്ടില്‍ ദിനേഷിന്റെയും ചിത്തിരയുടെയും മകന്‍ ആകര്‍ഷ് (ഏഴ്) ആണ് മരിച്ചത്. അസ്വസ്ഥത കാണിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് ആകര്‍ഷിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധയേറ്റതാണെന്ന് മനസിലാക്കിയത്. തിങ്കളാഴ്ച രാവിലെ മരിച്ചു. മൂന്ന് മാസം മുമ്പ് വീട്ടിലെ വളര്‍ത്തു നായ ആകര്‍ഷിനെ മാന്തിയിരുന്നു. രണ്ട് ദിവസമായി കുട്ടി വെള്ളം കുടിക്കുന്നതില്‍ വിമുഖത കാണിച്ചിരുന്നു.

വലപ്പാട് ജിഡിഎംഎല്‍പി സ്‌കൂളിലാണ് ആകര്‍ഷ് പഠിക്കുന്നത്. കലായിനങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥിയാണ് ആകര്‍ഷ്. ഈ മാസം 31ന് നടക്കുന്ന സ്‌കൂള്‍ വാര്‍ഷികത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു കുട്ടി. ആകര്‍ഷിന്റെ മരണത്തെത്തുടര്‍ന്ന് സ്‌കൂള്‍ വാര്‍ഷികാഘോഷം റദ്ദാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News