24.2 C
Kottayam
Sunday, June 7, 2026

സെർവർ തകരാർ: സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും കൂടി അടച്ചിടും

Must read

തിരുവനന്തപുരം: സെർവർ തകരാർ പരിഹരിക്കാനാവാത്തതിനാൽ സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും കൂടി അടച്ചിടും. തകരാർ പരിഹരിക്കാൻ 2 ദിവസം വേണം എന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ആവശ്യപ്പെട്ടു.

29ന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. അതേസമയം, ഈ മാസത്തെ റേഷൻ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടിയിട്ടുണ്ട്. ആറാം തീയതി മുതൽ മാത്രമേ മെയിലെ റേഷൻ വിതരണം തുടങ്ങൂ. ഇ പോസ് സർവർ തകരാർ പരിഹരിക്കാൻ ശാശ്വത നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ജി. ആർ അനിൽ പറഞ്ഞു. 

ഇ-പോസ് മെഷീനുകളിലെ തകരാർ പരിഹരിക്കാൻ വേണ്ടി സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് 4 മണി വരെ അടച്ചിടുമെന്ന് രാവിലെ അറിയിച്ചിരുന്നു. സർവർ തകരാർ മൂലം തുടർച്ചയായി റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു. മെഷീൻ തകരാർ മൂലം പാലക്കാട് ഇന്ന് റേഷൻ വിതരണം മുടങ്ങി.

- Advertisement -

നാലു ദിവസമായി ജില്ലയിൽ റേഷൻ വിതരണം സെർവർ തകരാർ മൂലം പ്രതിസന്ധിയിലാണ്. വയനാട്ടിലും റേഷൻ വിതരണം മുടങ്ങിയിരുന്നു. നാലു ദിവസമായി ഇവിടെയും റേഷൻ വിതരണം സെർവർ തകരാർ മൂലം പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടു ദിവസം അടച്ചിരുന്ന തരത്തിലേക്ക് എത്തിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week