25.9 C
Kottayam
Wednesday, May 22, 2024

82.6 ശതമാനം പേരില്‍ കോവിഡ് ആന്റിബോഡി; സംസ്ഥാനത്തെ സിറോ സര്‍വേ ഫലം പുറത്ത്

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗപ്രതിരോധ ശേഷിയുടെ തോതു കണ്ടെത്താന്‍ ആരോഗ്യവകുപ്പ് നടത്തിയ സിറോപ്രലവന്‍സ് സര്‍വേയുടെ ഫലം പുറത്ത്. പതിനെട്ടു വയസ്സിനു മുകളിലുള്ള 82.6 ശതമാനം പേരില്‍ കോവിഡ് ആന്റിബോഡി കണ്ടെത്തിയതായാണ് സര്‍വേ പറയുന്നത്.

കുട്ടികളില്‍ 40.02 ശതമാനത്തിലാണ് കോവിഡ് ആന്റിബോഡി കണ്ടെത്തിയത്. 49 വയസ്സു വരെയുള്ള ഗര്‍ഭിണികളില്‍ 65.4 ശതമാനം പേര്‍ രോഗപ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ട്. തീരമേഖലയില്‍ 87.7 ശതമാനം പേരിലും ആന്റിബോഡിയുണ്ട്. ചേരിപ്രദേശങ്ങളില്‍ ഇത് 85.3 ആണ്.തീരദേശം, നഗരങ്ങള്‍, ഗ്രാമങ്ങള്‍, ചേരികള്‍ എന്നിവിടങ്ങള്‍ തരംതിരിച്ചാണ് പഠനം നടത്തിയത്.

അഞ്ച് വയസിനു മുകളിലുള്ള കുട്ടികളെ പഠനത്തില്‍ ഉള്‍പ്പെടുത്തി. 18ന് മുകളില്‍ പ്രായം ഉള്ളവര്‍, 18ന് മുകളില്‍ ഉള്ള ആദിവാസി വിഭാഗം, തീരദേശ വിഭാഗം, കോര്‍പറേഷന്‍ പരിധികളില്‍ ഉള്ളവര്‍, 5 17 വയസ് പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിങ്ങനെയാണ് വിഭാഗങ്ങളായി തിരിച്ചത്. ഇതാദ്യമായാണ് കേരളം സിറോ സര്‍വേ സ്വന്തം നിലയ്ക്ക് നടത്തിയത്. ഐസിഎംആര്‍ നേരത്തെ നടത്തിയ സര്‍വേയില്‍ 42.7% ആണ് കേരളത്തിലെ പ്രതിരോധ ശേഷി നിരക്ക്.

കേരളത്തില്‍ ഇന്നലെ 10,691 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 1639, തൃശൂര്‍ 1378, തിരുവനന്തപുരം 1197, കോഴിക്കോട് 976, കോട്ടയം 872, കൊല്ലം 739, മലപ്പുറം 687, കണ്ണൂര്‍ 602, പത്തനംതിട്ട 584, പാലക്കാട് 575, ഇടുക്കി 558, ആലപ്പുഴ 466, വയനാട് 263, കാസര്‍ഗോഡ് 155 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 81,914 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.05 ശതമാനമാണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,61,495 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,48,743 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 799 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,11,083 കൊവിഡ് കേസുകളില്‍, 10.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 85 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,258 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,196 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

393 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,655 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1911, കൊല്ലം 76, പത്തനംതിട്ട 481, ആലപ്പുഴ 714, കോട്ടയം 846, ഇടുക്കി 680, എറണാകുളം 2762, തൃശൂര്‍ 1271, പാലക്കാട് 750, മലപ്പുറം 996, കോഴിക്കോട് 820, വയനാട് 474, കണ്ണൂര്‍ 668, കാസര്‍ഗോഡ് 206 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,11,083 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,56,866 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week