ഡല്‍ഹിയില്‍ നാലില്‍ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചതായി സീറോ സര്‍വേ ഫലം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാലു പേരില്‍ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചതായി സീറോ സര്‍വേ ഫലം. ഭൂരിഭാഗം വീടുകളിലും വൈറസ് ബാധ എത്തി. ടെസ്റ്റിന് വിധേയമാക്കിയവരില്‍ 25 ശതമാനം പേരിലും കൊവിഡ് ആന്റിബോഡി രൂപപ്പെട്ടതായി കണ്ടെത്തിയതായും സര്‍വേ ഫലത്തില്‍ പറയുന്നു.
ഒക്ടോബര്‍ 15 മുതല്‍ 21 വരെയാണ് നാലാമത് സീറോ സര്‍വേ നടത്തിയത്. മധ്യ ജില്ലകളിലാണ് രോഗബാധ രൂക്ഷമെന്ന് റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പരിഗണിച്ച കോടതി സ്ഥിതി ഗുരുതരമായിട്ടും എന്തുകൊണ്ടാണ് നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യുന്നതെന്ന് സര്‍ക്കാറിനോട് ചോദിച്ചു.
അതിനിടെ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ കേന്ദ്രത്തോട് 1,092 ബെഡുകള്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന് നല്‍കിയ കത്തിലൂടെയാണ് മുഖ്യമന്ത്രി ആവശ്യമുന്നയിച്ചത്.