CrimeNationalNews

വിവാഹാഭ്യർത്ഥന നിരസിച്ചു; സീരിയൽ നടിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു

മുംബൈ : വിവാഹാഭ്യര്‍ത്ഥന നിരസിച്ച സീരിയൽ നടിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. ടെലിവിഷൻ സീരിയൽ താരം മാല്‍വി മല്‍ഹോത്രയെയാണ് യോഗേഷ് കുമാര്‍ മഹിപാല്‍ സിംഗ് എന്നയാള്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. 3 തവണയാണ് ഇയാൾ മാൽവിയെ കുത്തിയത്. വയറ്റിലും കൈകളിലുമാണ് മാൽവിക്ക് കുത്തേറ്റത്.

തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. മുംബൈയിലെ വെര്‍സോവയിലെ കോഫി ഷോപ്പില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു മാൽവി. ഒരു ആഡംബര കാറിലാണ് യോഗേഷ് കുമാര്‍ സംഭവസ്ഥലത്ത് എത്തിയത്. മാൽവിയെ ആക്രമിച്ച ഉടനെ തന്നെ ഇയാൾ ഇവിടെ നിന്നും രക്ഷപെടുകയായിരുന്നു.
മാല്‍വിയുടെ മൊഴി പ്രകാരം കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും പരിചയക്കാരാണ്. യോഗേഷ് കുമാറിന് മാല്‍വിയെ വിവാഹം ചെയ്യണം. എന്നാല്‍ ഇതിന് താത്പര്യമില്ലാത്ത മാല്‍വി വിവാഹാഭ്യര്‍ത്ഥന നിരസിക്കുകയും ഇയാളോട് സംസാരിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ യോഗേഷ് കുമാര്‍ മാൽവിയെ ആക്രമിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button