കൊച്ചി:മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര റേറ്റിങ്ങിലും ഒന്നാമതാണ്. പരമ്പരയിലൂടെ ശീതൾ എന്ന അമൃതയെ ഇരുകയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. ശീതൾ ആയി എത്തും മുൻപേ തന്നെ മിനി സ്‌ക്രീൻ പരമ്പരകളിലും സ്റ്റാർമാജിക്കിലും അമൃത തിളങ്ങിയിട്ടുണ്ട്. എന്നാൽ, ശീതൾ എന്ന കഥാപാത്രത്തിലൂടെയാണ് അമൃത പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്.
സോഷ്യല്‍ മീഡിയ പേജിൽ സജീവമായ അമൃത നായര്‍ ആരാധകർക്കായി ഫോട്ടോകളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ചെത്താറുണ്ട് . ഇപ്പോഴിതാ കുടുംബവിളക്ക് സീരിയലിലൂടെ ജനപ്രീതി നേടിയെടുത്ത നടി വലിയൊരു ദുഃഖ വാര്‍ത്തയുമായിട്ടാണ് എത്തിയിരിക്കുന്നത്. തനിക്കേറ്റവും പ്രിയപ്പെട്ട സുഹൃത്ത് കൊവിഡ് മൂലം മരിച്ചു എന്നാണ് ലൈവ് വീഡിയോയില്‍ അമൃത പറയുന്നത്. വാര്‍ത്ത കേട്ടപ്പോള്‍ വലിയൊരു ഞെട്ടലാണ് ഉണ്ടായതെന്നും ലൈവില്‍ പൊട്ടിക്കരഞ്ഞ് അമൃത പറയുന്നു.
ലൈവിൽ അമൃത പറഞ്ഞ വാക്കുകകൾ ഇങ്ങനെ…
ഞാന്‍ മെസേജുകള്‍ നോക്കി ഇരിക്കുമ്പോഴാണ് ഭയങ്കരമായൊരു സങ്കട വാര്‍ത്ത കണ്ടത്. അത് നിങ്ങളെ അറിയിക്കാനാണ് വന്നത്. കൊവിഡെന്ന് പറയുമ്പോള്‍ നമ്മള്‍ അത്രയും പ്രധാന്യം കൊടുക്കാറില്ല. പക്ഷേ നമുക്ക് പ്രിയപ്പെട്ടവരൊള്‍ നമ്മളെ വിട്ട് പോകുമ്പോഴാണ് അതിന്റെ ആഴം മനസിലാവുന്നത്.
ഞാനടക്കം എല്ലാവര്‍ക്കും വീട്ടിലിരിക്കാന്‍ ഭയങ്കര ബോറാണ്. പക്ഷേ എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കുക. എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ടാണ് പോയത്. തമിഴിലൊരു സിനിമയുടെ ഷൂട്ടിങ്ങിന് പോയപ്പോള്‍ പരിചയപ്പെട്ടൊരു വ്യക്തിയാണ്. പുള്ളിക്കാരന്‍ മരിച്ചു. കോവിഡിന് വാക്‌സിന്‍ എടുത്തിരുന്നു. വാക്‌സിന്‍ എടുത്തതിന് ശേഷം അറ്റാക്ക് വന്നാണ് പോയത്.
എല്ലാവരും കെയര്‍ ചെയ്യുക. എന്തെങ്കിലും സംഭവിച്ചാല്‍ കാണാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴാണ് കൊവിഡ് നമ്മുടെ ജീവിതത്തില്‍ എത്രമാത്രം വന്നിട്ടുണ്ടെന്ന് മനസിലാവുക. ആരൊക്കെയാണ് നഷ്ടമാവുക എന്നൊന്നും പറയാന്‍ പറ്റില്ല. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കുക. വാക്‌സിന്‍ എടുത്തവരാണെങ്കിലും നല്ലത് പോലെ സൂക്ഷിക്കണം.
ഞങ്ങള്‍ പരിചയപ്പെട്ടത് ബാംഗ്ലൂര്‍ വെച്ചാണ്. അവര്‍ ചെന്നൈയില്‍ നിന്ന് വന്നതായിരുന്നു. ഞാനുമായി ഭയങ്കര ക്ലോസ് ആയിരുന്നു. എനിക്ക് ഭാഷ അറിയില്ലാത്തത് കൊണ്ട് അത്രയധികം സപ്പോര്‍ട്ട് ചെയ്ത ആളാണ്. കുറച്ച് നാള്‍ മുന്‍പ് വരെ ഞങ്ങള്‍ സംസാരിച്ച് ഇരുന്നതാണ്. പെട്ടെന്ന് പോയി എന്ന് കേട്ടപ്പോള്‍ ഷോക്ക് ആയി പോയി.
അടുത്തിടെ സ്വന്തം ജീവിതം പറഞ്ഞും അമൃത വാർത്തകളിൽ നിറഞ്ഞിരുന്നു. സെയിൽസ് ഗേളിൽ തുടങ്ങിയ ജീവിതം ഇന്ന് കുടുംബവിളക്കിലെ ശീതളിൽ വരെ എത്തിനിൽക്കുന്നു എന്നായിരുന്നു അമൃത പറഞ്ഞിരുന്നത്.