28.4 C
Kottayam
Saturday, June 6, 2026

വിവാദങ്ങൾക്ക് ബൈ ബൈ ആ സർപ്രൈസ് പൊട്ടിച്ചു,അനൂപ് കൃഷ്ണന് കല്യാണം

Must read

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് അനൂപ് കൃഷ്ണൻ. സീതകല്യാണം എന്ന പരമ്പരയിലൂടെ ശ്രദ്ധനേടിയ താരം ബിഗ്ബോസ് സീസൺ 3 യിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു. തന്റെ കുടുംബത്തെ കുറിച്ചെല്ലാം അനൂപ് ബിഗ്ബോസ് വീട്ടിൽ വെച്ച് പറഞ്ഞിരുന്നു. ബിഗ് ബോസ് വലിയൊരു അവസരമായിരുന്നു എന്ന് താരം പറഞ്ഞിട്ടുണ്ട്.

ഇന്ത്യയിലെ എറ്റവും വലിയ റിയാലിറ്റി ഷോയുടെ മലയാളം പതിപ്പില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഫെെനല്‍ ഫൈവ് വരെ എത്താന്‍ പറ്റിയതും . ഗെയിമര്‍ ഓഫ് ദി സീസണ്‍ എന്ന പുരസ്കാരം കിട്ടിയതും വലിയ ഭാഗ്യങ്ങളായിട്ടാണ് ബിഗ് ബോസിലെ നിമിഷങ്ങളെ കാണുന്നത്. ബിഗ് ബോസിലെ ഓരോ ദിവസവും ഓരോ അനുഭവങ്ങളായിരുന്നു എന്നും അനൂപ് പറഞ്ഞിട്ടുണ്ട്.

- Advertisement -

പാലക്കാട് പട്ടാമ്പി സ്വദേശിയാണ് അനൂപ് കൃഷ്ണൻ. ചുരുങ്ങിയ സമയം കൊണ്ടാണ് ഈ പട്ടാമ്പിക്കാരൻ മിനി സ്‌ക്രീൻ വീട്ടമ്മമാരുടെ പ്രിയ കല്യാൺ ആയി മാറിയത്. സ്‌ക്രീനിൽ എത്തും മുൻപ് സ്റ്റേജ് ഷോകളിൽ അവതാരകനായും ചില ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായും പ്രവർത്തിച്ച അനൂപ് അഭിനയത്തിനുള്ള അഭിനിവേശം കൊണ്ടാണ് ഈ മേഖലയിൽ തന്നെ സജീവമായത്.

- Advertisement -

ബിഗ് ബോസിൽ എത്തിയ ശേഷം സ്റ്റാർട്ട് മ്യൂസിക്ക് അവതാരകനായും എത്തിയിരുന്ന. അനൂപിന്റെ വിവാഹവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അടുത്തമാസമാണ് അനൂപിന്റെയും ഐശ്വര്യയുടെയും വിവാഹം നടക്കുന്നത്. ഐശ്വര്യയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. ആരാധകരോട് സം വദിക്കവേയാണ് വരുന്ന ജനുവരി 23 നണ് തങ്ങളുടെ വിവാഹമെന്ന് ഐശ്വര്യ പറയുന്നത്. ബിഗ് ബോസിൽ വെച്ചായിരുന്നു അനൂപ് തന്റെ പ്രണയിനി പരിചയപ്പെടുത്തിയത്.

- Advertisement -

ഐശ്വര്യ ഡോക്ടറാണ്. ഒന്നര വർഷമായി ഇവർ പ്രണയത്തിലാണ്. ഇക്കഴിഞ്ഞ ജൂണിലായിരുന്നു അനൂപ് കൃഷ്ണന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. വിവാഹനിശ്ചയ ചിത്രങ്ങളും വിഡിയോയും അനൂപ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു . ‘ഇതാണ് എന്റെ ഇഷ. ഇത് ഞങ്ങളുടെ വിവാഹനിശ്ചയ ദിനം. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും ലഭിച്ച ഹൃദ്യമായ ആശംസകൾക്ക് നന്ദി എന്നായിരുന്നു ’’– ചിത്രം പങ്കുവച്ച് അനൂപ് അന്ന് കുറിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week