25.6 C
Kottayam
Sunday, November 17, 2024
test1
test1

ജീവവായു തീര്‍ന്നു,ശ്വാസമടക്കി ലോകം,ആ അഞ്ചുപേര്‍ എവിടെ?

Must read

സെന്റ് ജോൺസ് : ടൈറ്റാനിക് കാണാൻ ആഴക്കടലിലേക്കു പോയ ‘ഓഷൻഗേറ്റ് ടൈറ്റൻ’ പേടകത്തിനായുള്ള തിരച്ചിൽ ഊർജിതമായി തുടരുന്നതായി യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. പേടകത്തിലുള്ള അഞ്ചു പേർക്ക് ജീവൻ നിലർത്താനുള്ള ഓക്സിജൻ  കുറച്ചു സമയം കൂടി മാത്രമാണ് ബാക്കിയെന്നും അതല്ല ഓക്സിജൻ തീർന്നിരിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പേടകം കണ്ടെത്താൻ കടലിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിയ റോബട്ടിക് പേടകം തീവ്രമായി ശ്രമിക്കുകയാണ്. പേടകത്തിലുള്ളവരെ രക്ഷിക്കാൻ പരമാവധി ശ്രമിക്കുമെന്നും യുഎസ് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.

ഫ്രഞ്ച് തീരത്തിനു സമീപമുള്ള ഇംഗ്ലിഷ് ചാനൽ ദ്വീപസമൂഹത്തിൽ ഒന്നായ ഗേൺസിയിലെ മഗെല്ലൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ജൂലിയറ്റ് എന്ന സമുദ്രാന്തര തിരച്ചിൽയാനവും യുഎസ് എയർക്രാഫ്റ്റിൽ രക്ഷാദൗത്യം നടക്കുന്നിടത്തേക്ക് ഉടനെത്തും. ഫ്രാൻസിന്റെ റോബട്ടിക് പേടകം ‘വിക്ടർ 6000’ രക്ഷാദൗത്യത്തിൽ അണിചേർന്നിരുന്നു. സമുദ്രാന്തര തിരച്ചിൽയാനങ്ങളിൽ ഏറെ പ്രശസ്തിയുള്ള റോബട്ടിക് പേടകമാണ് വിക്ടർ 6000.

19,600 അടി (6000 മീറ്റർ) താഴ്ചയിൽ വരെ തിരച്ചിൽ നടത്താൻ വിക്ടറിനു സാധിക്കും. രണ്ടു പൈലറ്റുമാർ അടങ്ങുന്ന സംഘങ്ങൾ നാലു ഷിഫ്റ്റുകളിലായി, കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലെ കൺട്രോൾ റൂമിലിരുന്ന് വിക്ടറിന്റെ പ്രവർത്തനങ്ങളും സ‍ഞ്ചാരപാതയും നിരീക്ഷിക്കും. ഇവർക്കു പുറമേ മൂന്നാമനും സഹായത്തിനുണ്ടാകും. ഇയാൾ‌ കനേഡിയൻ കോസ്റ്റ് ഗാർഡിലെയോ ഓഷൻഗേറ്റ് ടൈറ്റനിലെയോ ജീവനക്കാരനാകും. വിക്ടർ 6000ലെ ലൈറ്റുകളും ക്യാമറകളും കടലിന്റെ അടിത്തട്ടിലെ തത്സമയ ദൃശ്യങ്ങൾ കൺട്രോൾ റൂമിലെത്തിക്കും.

എട്ടു കിലോമീറ്റർ ദൂരത്തിലുള്ള മാതൃകപ്പലുമായി വിക്ടർ 6000 ഒരു കേബിൾ വഴി ബന്ധിപ്പിച്ചിട്ടുണ്ട്. വിക്ടറിന് ആവശ്യമായ വൈദ്യുതി ഈ കപ്പൽ നൽകും. അതിനാൽ എത്ര ആഴത്തിൽ വേണമെങ്കിലും വിക്ടറിന് തിരച്ചിൽ നടത്താം. ആവശ്യമെങ്കിൽ ഈ കേബിളുകളുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള ക്രമീകരണങ്ങളും വിക്ടറിലുണ്ട്. വിക്ടറിനു പുറമേ, ആറായിരം അടി താഴ്ചയിൽ വരെ തിരച്ചിൽ നടത്താൻ സഹായിക്കുന്ന മറ്റ് ഉപകരണങ്ങളും രക്ഷാപ്രവർത്തനത്തിനുണ്ട്..

എന്നാൽ തിരച്ചിലിനു സമയം എടുക്കുമെന്നും സമയമാണ് നമ്മുടെ കയ്യിൽ ഇല്ലാത്തതെന്നും ബ്രിട്ടിഷ് അന്റാർട്ടിക് സർവേ ഗവേഷകനായ ഡോ.റോബ് ലാർടർ അറിയിച്ചു. ‘‘ഇതൊരു കഠിനമായ സാഹചര്യമാണെങ്കിലും പ്രതീക്ഷ അവസാനിച്ചിട്ടില്ല. കഴിയുന്നിടത്തോളം നാൾ ആത്മവിശ്വാസം പുലർത്തണം. പുറംകടലിലെ കപ്പലുകൾക്ക് സോനാർ (ശബ്ദതരംഗങ്ങൾ കൊണ്ട് വെള്ളത്തിനടിയിലെ കാഴ്ചകൾ കാണാനുള്ള സാങ്കേതിക വിദ്യ) ഉപയോഗിച്ച് ടൈറ്റനെ കണ്ടെത്താനാകില്ല. കാരണം ടൈറ്റൻ വളരെ ചെറുതാണ്. അതിനാലാണ് വിക്ടർ പോലെയുള്ള റോബട്ടിക് പേടകങ്ങൾ ഉപയോഗിക്കുന്നത്. എന്നാൽ ഒരോ നീക്കത്തിനും സമയമെടുക്കും, എന്നാൽ സമയമാണ് നമുക്ക് ഇല്ലാത്തതും’’– അദ്ദേഹം പറഞ്ഞു.

സോനാർ ബോയ് സംവിധാനമുപയോഗിച്ച കനേഡിയൻ പി–3 വിമാനത്തിനാണ് ഇന്നലെ ഉച്ച മുതൽ കടലിനടിയിൽ നിന്നുള്ള മുഴക്കം ലഭിച്ചത്. അതിനെ ചുറ്റിപ്പറ്റിയാണിപ്പോൾ അന്വേഷണം. ഓരോ 30 മിനിറ്റിലും ഈ മുഴക്കം ആവർത്തിക്കുന്നുണ്ടെന്നാണു വിവരം. അതാണ് തിരച്ചിൽസംഘത്തിനുള്ള പ്രതീക്ഷയും. കനേഡിയൻ, ഫ്രഞ്ച് നാവികസേനകളും യുഎസ് കോസ്റ്റ്ഗാർഡും പങ്കെടുക്കുന്ന തീവ്രമായ തിരച്ചിൽ തുടരുന്നുണ്ട്. ഡീപ് എനർജി എന്ന കപ്പലും കോസ്റ്റ്ഗാർഡിന്റെ രണ്ട് സി – 130 വിമാനങ്ങളും കടൽ അരിച്ചുപെറുക്കുന്നുണ്ട്.

ടൈറ്റാനിക് കാണാൻ ആഴക്കടലിലേക്കു പോയ യുഎസ് കമ്പനിയുടെ ‘ഓഷൻ ഗേറ്റ് ടൈറ്റൻ’ പേടകത്തിന് ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്കു 3.30 നാണ് പേരന്റ് ഷിപ്പായ പോളാർ പ്രിൻസ് കപ്പലുമായുള്ള ബന്ധം നഷ്ടമായത്. ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണു പേടകത്തിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാനഡയിൽ ഇന്ത്യൻ വിദ്യാർഥികൾക്കായി 24 മണിക്കൂർ പ്രതിവാര തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു

ഒട്ടാവ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാനഡയില്‍ 24 മണിക്കൂര്‍ പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഈ വര്‍ഷം ആദ്യം യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ കാമ്പസിന് പുറത്ത് ആഴ്ചയില്‍ 24 മണിക്കൂര്‍...

ഹിസ്ബുള്ള വക്താവിനെ വധിച്ച് ഇസ്രയേൽ; കൊല്ലപ്പെട്ടത് സായുധസംഘത്തിന്റെ പ്രധാനി

ബയ്റൂത്ത്: ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മധ്യ ബയ്‌റുത്തിൽ ഞായറാഴ്ചയുണ്ടായ ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടത്. സിറിയൻ ബാത്ത് പാർട്ടിയുടെ ലെബനനിലെ റാസ് അൽ നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ടാണ്...

സിക്‌സടിച്ച പന്ത്‌കൊണ്ട്‌ പൊട്ടിക്കരഞ്ഞ് യുവതി, നേരിട്ടെത്തി ആശ്വസിപ്പിച്ച് സഞ്ജു സാംസണ്‍; കയ്യടി നേടി മലയാളി താരം

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ നാലാമത്തെ ട്വന്റി 20 മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയാണ് സഞ്ജു സാംസണ്‍ നേടിയത്. ആറ് ബൗണ്ടറികളും ഒമ്പത് സിക്‌സറുകളും സഹിതം 56 പന്തുകളില്‍ പുറത്താകാതെ 107 റണ്‍സാണ് താരം നേടിയത്....

നവംബര്‍ 20ന് മദ്യം ലഭിക്കില്ല, ബാറുകളും അടച്ചിടും; തീരുമാനം പ്രഖ്യാപിച്ച് കര്‍ണാടകയിലെ മദ്യവ്യവസായികള്‍

ബംഗളൂരു: നവംബര്‍ 20ന് (ബുധനാഴ്ച) സംസ്ഥാനത്ത് മദ്യ വില്‍പ്പനയുണ്ടാകില്ലെന്ന് അറിയിച്ച് കര്‍ണാടകയിലെ മദ്യവ്യവസായികള്‍ അറിയിച്ചു. ഫെഡറേഷന്‍ ഓഫ് വൈന്‍ മെര്‍ച്ചന്റ് അസോസിയേഷന്റേതാണ് തീരുമാനം. അന്നേ ദിവസം ബാറുകളും തുറക്കില്ലെന്നാണ് തീരുമാനം. സംസ്ഥാന സര്‍ക്കാര്‍...

'മണിപ്പൂരില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു'; സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി

ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി നയിക്കുന്ന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി. സംസ്ഥാനത്തെ ക്രമസമാധാനപാലനം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് പിന്തുണ പിന്‍വലിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് ഔദ്യോഗികമായ അയച്ച കത്തിലൂടെയാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.