മുംബൈ: ഓഹരിവിപണിയില്‍ കനത്ത ഇടിവ്. റഷ്യ- യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് അസംസ്‌കൃത എണ്ണവില കുതിച്ചുയര്‍ന്നതാണ് വിപണിയില്‍ പ്രതിഫലിച്ചത്. ബോംബെ ഓഹരി വിപണിയുടെ സൂചികയായ സെന്‍സെക്സ് ആയിരത്തിലധികം പോയന്റാണ് താഴ്ന്നത്. ദേശീയ ഓഹരി വിപണിയുടെ സൂചികയായ നിഫ്റ്റിയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി.
ആയിരത്തിലധികം പോയന്റിന്റെ ഇടിവോടെയാണ് സെന്‍സെക്സില്‍ വ്യാപാരം തുടങ്ങിയത്. ചെറുകിട, ഇടത്തരം ഓഹരികളില്‍ ഉണ്ടായ ഇടിവാണ് വിപണിയില്‍ മുഖ്യമായി പ്രതിഫലിച്ചത്. ഇടത്തരം ഓഹരികളില്‍ 2.62 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഓട്ടോ, ബാങ്ക് ഓഹരികള്‍ അടക്കം നഷ്ടം നേരിടുകയാണ്. മാരുതി സുസുക്കിയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.
ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര അടക്കമുള്ള ഓഹരികളും നഷ്ടം നേരിട്ടു.റഷ്യ- യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 130 ഡോളറിലേക്ക് കുതിക്കുകയാണ്.
ലഅഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ഇന്ന് പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ നാളെ മുതല്‍ രാജ്യത്ത് ഇന്ധനവില വീണ്ടും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.