ചെന്നൈ: കൊവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജരേഖയുണ്ടാക്കി തമിഴ്‌നാട്ടില്‍ കുട്ടികളെ വില്‍പ്പന നടത്തിയതായി കണ്ടത്തല്‍. ശ്മശാന രേഖയില്‍ തട്ടിപ്പ് നടത്തിയായിരുന്നു വില്‍പ്പന. ഒന്നും രണ്ടും വയസുള്ള കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി.
സംഭവത്തില്‍ മധുര ആസ്ഥാനമായുള്ള ഇദയം ട്രസ്റ്റിന്റെ എന്‍.ജി.ഒ ഓഫീസില്‍ പോലീസ് പരിശോധന നടത്തി. ഇദയം ട്രസ്റ്റിന്റെ പ്രധാനഭാരവാഹി ശിവകുമാര്‍ ഒളിവിലാണെന്നും പിന്നില്‍ വന്‍ റാക്കറ്റാണെന്നും മധുര എസ്.പി വ്യക്തമാക്കി.
അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നെന്ന് അവകാശപ്പെടുന്ന ഇദയം ട്രസ്റ്റിലാണ് വന്‍ തട്ടിപ്പ് നടന്നത്. നിരവധി കുട്ടികളാണ് ട്രസ്റ്റിന്റെ സംരക്ഷണയില്‍ കഴിയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News