ഒടുന്ന ട്രെയിന് മുന്നില്‍ നിന്നു സെല്‍ഫി എടുക്കാന്‍ ശ്രമം; ട്രെയിന്‍ തട്ടി സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

രുദ്രാപുര്‍: റെയില്‍വേ ട്രാക്കില്‍ നിന്നും സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. ഉത്തരാഖണ്ഡിലെ ദുദ്രാപുരിലാണ് സംഭവം. ലാകേഷ് ലോനി (35), മനീഷ് കുമാര്‍(25) എന്നിവരാണ് മരിച്ചത്. റെയില്‍വേ ക്രോസിങ്ങില്‍ വെച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെയാണ് അതിവേഗതയില്‍ എത്തിയ ട്രെയിന്‍ യുവാക്കളെ ഇടിച്ച് തെറിപ്പിച്ചത്. തല്‍ക്ഷണം ഇരുവരും മരിച്ചു.

അല്‍മോറയില്‍ നിന്ന് രുദ്രാപുരില്‍ താമസിക്കുന്ന പൊലീസുകാരിയായ സഹോദരി ലക്ഷ്മിയെ കാണാനാണ് ലോകേഷും സുഹൃത്തും എത്തിയതെന്ന് സീനിയര്‍ സബ് ഇന്‍സ്‌പെക്ടര്‍ സതീഷ് കപ്ഡി പറഞ്ഞു.

ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്നും സെല്‍ഫി എടുക്കാന്‍ ശ്രമിക്കവെയാണ് അപകടം. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. ഡെറാഡൂണില്‍ നിന്ന് കാത്ത്‌ഗോഡത്തേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News