CrimeEntertainmentNews
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് നടി വിജയലക്ഷ്മി;സീമാനെ ചോദ്യം ചെയ്യും
ചെന്നൈ ∙ നടി വിജയലക്ഷ്മി നൽകിയ ലൈംഗികാതിക്രമ– പീഡന പരാതിയിൽ നാം തമിഴർ കക്ഷി (എൻടികെ) ചീഫ് കോ-ഓർഡിനേറ്റർ സീമാനെ ചെന്നൈ സിറ്റി പൊലീസ് ചോദ്യം ചെയ്യും. വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന് ആരോപിച്ച് നടി കമ്മിഷണർക്കു പരാതി നൽകിയിരുന്നു.
ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി സീമാനെത്തിയില്ല. ചൊവ്വാഴ്ച ഹാജരാകാമെന്ന് സീമാൻ തുടർന്ന് അറിയിച്ചു. വിജയലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചന, ബലാത്സംഗം, തമിഴ്നാട് സ്ത്രീപീഡന നിരോധനം ഉൾപ്പെടെയുള്ള വകുപ്പുകളിലായാണ് സീമാനെതിരെ കേസ്. വിജയലക്ഷ്മി അടുത്തിടെ തിരുവള്ളൂരിലെ മജിസ്‌ട്രേട്ടിന് മുന്നിലും മൊഴി നൽകിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News