27.6 C
Kottayam
Thursday, June 4, 2026

വിവാഹേതര ബന്ധം എനിക്ക് പ്രശ്നമല്ല, പിരിഞ്ഞതിന് കാരണം; തുറന്ന് പറഞ്ഞ് സീമ സജ്ദെ

Must read

മുുംബൈ: ഫാബുലസ് ലിവ്സ് ഓഫ് ബോളിവുഡ് വെെഫ്സ് എന്ന നെറ്റ്ഫ്ലിക്സ് റിയാലിറ്റി ഷോയിലൂടെയാണ് സീമ സജ്ദെ ജനശ്രദ്ധ നേടുന്നത്. നടനും ഫിലിം മേക്കറുമായ സൊഹെെൽ ഖാന്റെ ഭാര്യയായിരുന്നു സീമ സജ്ദെ. 2022 ൽ ഇരുവരും പിരിഞ്ഞു. ഇപ്പോൾ മറ്റൊരാളുമായി പ്രണയത്തിലാണ് സീമ. രണ്ട് ആൺമക്കളാണ് സൊഹെെലിനും സീമയ്ക്കുമുള്ളത്. മക്കൾക്കാണ് ജീവിതത്തിൽ മുൻ​ഗണന നൽകുന്നതെന്ന് സീമ പറയുന്നു. പുതിയ അഭിമുഖത്തിൽ വേർപിരിയലിനെക്കുറിച്ച് സീമ തുറന്ന് സംസാരിക്കുന്നുണ്ട്.

വിവാഹമോചനമെന്ന തീരുമാനവുമായി പൊരുത്തപ്പെടാൻ തന്റെ മനസിൽ അടിയുറച്ച ചില ചിന്തകളെ ഒഴിവാക്കേണ്ടി വന്നെന്ന് സീമ സജ്ദെ പറയുന്നു. എല്ലാത്തിനും സൊഹെെലിന് മാത്രം കുറ്റം പറഞ്ഞ ഒരു സമയമുണ്ടായിരുന്നു. എന്നാൽ വേർപിരിയൽ പുരുഷൻമാർക്ക് കഠിനമാണ്. കാരണം സ്ത്രീകൾക്ക് വെെകാരിക പ്രശ്നങ്ങളെ പുരുഷൻ‌മാരേക്കാൾ നന്നായി കെെകാര്യം ചെയ്യാൻ പറ്റുമെന്നും സീമ സജ്ദെ അഭിപ്രായപ്പെട്ടു.

- Advertisement -

നിങ്ങൾ നിരന്തരം വഴക്കിടുന്ന ഒരു ദാമ്പത്യ ജീവിതത്തിൽ ആയിരിക്കുമ്പോൾ നിങ്ങളുടെ മക്കൾക്കും 100 ശതമാനം നൽകാനാകില്ല. അസ്വസ്ഥമായിരിക്കുന്ന മാതാപിതാക്കളെ കാണുന്നത് മക്കളെ ബാധിക്കുമെന്നും സീമ സജ്ദെ ചൂണ്ടിക്കാട്ടി. വേർപിരിയൽ പോലുള്ള സാഹചര്യമുണ്ടാകുന്നത് വലിയ സംഭവത്തിൽ നിന്നല്ല. ഒന്നിലേറെ അനുഭവങ്ങളിൽ നിന്നാണ്. വിവാഹേതര ബന്ധം തന്നെ സംബന്ധിച്ച് വേർപിരിയാനുള്ള കാരണമല്ലെന്നും സീമ സജ്ദെ പറയുന്നു.

- Advertisement -

സത്യസന്ധമായി പറഞ്ഞാൽ ഒരു അഫെയ്ർ എനിക്ക് ഡീൽ ബ്രേക്കറല്ല. നമ്മൾ മനുഷ്യരാണ്. അതിൽ നിന്നും വളരും. എന്ത് തരത്തിലുള്ള ബന്ധമായിരുന്നു അതെന്നതിനെയും ആശ്രയിച്ചിരിക്കും. മറ്റൊരാളെക്കുറിച്ച് ചിന്തിച്ചിരിക്കുകയാണെങ്കിലും നിങ്ങൾ വഞ്ചിക്കപ്പെ‌ട്ടു. ജീവിതത്തിൽ എങ്ങനെയാണ് നിങ്ങൾ രണ്ട് പേരും മുന്നോട്ട് പോകുന്നതെന്നതാണ് ഡീൽ ബ്രേക്ക്. ജീവിതം ചെറുതാണ്. സന്തോഷത്തോടെ ജീവിക്കുക. ചിരിയാണ് ഏറ്റവും നല്ല മരുന്ന്. ഒരുമിച്ച് ചിരിക്കുന്ന ദിവസം എന്ന് അവസാനിക്കുന്നോ അന്ന് ബന്ധം അവസാനിച്ചു. അകന്നെങ്കിലും ആ വ്യക്തിയെ ഇഷ്ടപ്പെടുന്ന ഘട്ടത്തിലേക്ക് എത്താൻ കഴിയണം. അയാളെ വെറുക്കാൻ പാ‌ടില്ലെന്നും സീമ സജ്ദെ പറഞ്ഞു.

- Advertisement -

സൊഹെെൽ ഖാന്റെ കുടുംബവുമായി തകർക്കാൻ പറ്റാത്ത ബന്ധം തനിക്കുണ്ടെന്ന് ഒരിക്കൽ സീമ സജ്ദെ പറഞ്ഞിരുന്നു. ഞാനും സൊഹെെൽ ഖാനും മൂവ്‍ ഓൺ ആയിരിക്കാം. പക്ഷെ ഞങ്ങൾക്ക് രണ്ട് മക്കളുണ്ട്. ആ കുടുംബം മക്കളുടേതാണെങ്കിൽ അത് എന്റേതും കൂടിയാണ്. ഞങ്ങൾ ഒരു കുടുംബമാണ്. അവരോട് ജീവിതകാല മുഴുവൻ അ‌ടുപ്പമുണ്ടാകും. ആ വീട്ടിൽ ഒരുപാട് വർഷങ്ങൾ ഞാൻ കഴിഞ്ഞതാണ്. വർഷങ്ങൾ നീണ്ട വിവാഹ ജീവിതമാണ് തന്നെ ഇന്നത്തെ സ്ത്രീയായി പരുവപ്പെടുത്തിയതെന്നും സീമ സജ്ദെ വ്യക്തമാക്കി.

സൊഹെെലുമായി അടുക്കുന്നതിന് മുമ്പ് മറ്റൊരാളുമായി സീമയുടെ വിവാ​ഹ നിശ്ചയം കഴിഞ്ഞിരുന്നു. ഈ ബന്ധം വേണ്ടെന്ന് വെച്ചാണ് സീമ സൊഹെെലിനെ വിവാഹം ചെയ്യുന്നത്. സൊഹെെൽ ഖാനുമായി വേർപിരിഞ്ഞ ശേഷം അന്ന് പിരിഞ്ഞയാളുമായി സീമ സജ്ദെ വീണ്ടും അടുത്തു. ഇയാളുമായി പ്രണയത്തിലാണ് സീമയിപ്പോൾ. നടൻ സൽമാൻ ഖാന്റെ സഹോദരനാണ് സൊഹെെൽ ഖാൻ. മറ്റൊരു സഹോദരനായ അർബാസ് ഖാനും ആദ്യ വിവാഹ ബന്ധം പിരിഞ്ഞതാണ്. മലെെക അറോറയാണ് അർബാസ് ഖാന്റെ ആദ്യ ഭാര്യ. ഇരുവർക്കും ഒരു മകനുമുണ്ട്. സൽമാൻ ഖാൻ ഇപ്പോഴും അവിവാ​ഹിതനാണ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week