24.9 C
Kottayam
Friday, June 5, 2026

എന്‍റെ മുന്‍ കാമുകന്മാര്‍ കാണുക! ഭര്‍ത്താവിനൊപ്പമുള്ള വിവാഹ വാര്‍ഷിക ആഘോഷത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അമല പോള്‍

Must read

കുമരകം: വിവാഹ വാര്‍ഷിക ആഘോഷം ഗംഭീരമാക്കി അമല പോള്‍. കുമരകത്താണ് ഭര്‍ത്താവ് ജഗദ് ദേശായിക്കൊപ്പവും കുഞ്ഞ് ഇളെയ്ക്കൊപ്പവും അമല വിവാഹ വാര്‍ഷികം ആഘോഷിച്ചത്. കായലിന് നടക്ക് ഒരുക്കിയ പ്രത്യേക വേദിയിലായിരുന്നു വിവാഹവാര്‍ഷിക ആഘോഷം. ഇതിന്‍റെ ദൃശ്യങ്ങള്‍ നടി തന്നെ പുറത്തുവിട്ടിട്ടുണ്ട്. 

2023 നവംബര്‍ 30ന് ആയിരുന്നു അമലയുടെ വിവാഹം. വിവാഹ വാര്‍ഷിക ആഘോഷ വീഡിയോയ്ക്കൊപ്പം മനോഹരമായ വരികളും അമല പങ്കുവച്ചിട്ടുണ്ട്. “എന്‍റെ അമേസിംഗ് ഭർത്താവിന് വിവാഹ വാർഷിക ആശംസകൾ. കുമരകത്തെ അപ്രതീക്ഷിതമായ ആഘോഷം എന്നെ ഓര്‍മ്മിപ്പിച്ചത്  പ്രണയം അനുദിനം നിലനിർത്തുന്ന ഒരു മനുഷ്യനെ ലഭിച്ചതിൽ ഞാൻ എത്ര ഭാഗ്യവതിയാണ് എന്നതാണ്. ആദ്യമായി പ്രണയം പറ‍ഞ്ഞത് മുതല്‍ ഈ  മധുരകരമായ സർപ്രൈസ് വരെ, സ്നേഹം പ്രകടിപ്പിക്കുന്നതില്‍ ഇദ്ദേഹം ആത്മാര്‍ത്ഥ കാണിക്കുന്നു. ഈ  സാഹസികതയും ചിരിയും സ്നേഹവും ജീവിതകാലം നിലനില്‍ക്കുന്നത് എന്‍റെ മുന്‍ കാമുകന്മാര്‍ എല്ലാം കാണട്ടെ” എന്നാണ് അമല എഴുതിയിരിക്കുന്നത്. 

ഗോവയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂറത്ത് സ്വദേശി ജഗത് ദേശായിയാണ് അമലയുടെ ഭര്‍ത്താവ്. സിനിമാ മേഖലയുടെ ബന്ധമൊന്നുമില്ലാത്തയാളാണ് ജഗത്. 

കഴിഞ്ഞ ജൂണിലാണ് അമലയ്ക്ക്  ആണ്‍ കുഞ്ഞ് പിറന്നത്. അമലയുടെ ഭര്‍ത്താവ് ജഗത് ദേശായിയാണ് ഇന്‍സ്റ്റ റീലിലൂടെ ഈക്കാര്യം അറിയിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് അമല തന്നെയാണ് ഗർഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചതും.ഗര്‍ഭകാലത്തെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നടി ആരാധകരോട് പങ്കുവച്ചിരുന്നു. 

- Advertisement -

അമല പോളിന്‍റെ രണ്ടാം വിവാഹമാണ് ഇത്. തമിഴ് സംവിധായകന്‍ എ എല്‍ വിജയ്‍യുമായുള്ള വിവാഹബന്ധം 2017 ല്‍ വേര്‍പെടുത്തിയിരുന്നു. സിനിമാരംഗത്തും സജീവമാണ് അമല പോള്‍ ഇപ്പോള്‍. അമല പോളിന്‍റേതായി അവസാനം ഇറങ്ങിയ ചിത്രം ലെവൽ ക്രോസാണ്. ജിത്തു ജോസഫ് അവതരിപ്പിച്ച ആസിഫ് അലി നായകനായ ചിത്രമാണിത്. ജിത്തു ജോസഫിന്റെ  പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അർഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

Popular this week