26.2 C
Kottayam
Friday, June 5, 2026

ഹൈദരാബാദിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി;ലഖ്‌നൗവിന് അഞ്ച് വിക്കറ്റ് ജയം

Must read

ലഖ്‌നൗ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഹൈദരാബാദ് പരാജയപ്പെട്ടത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ ക്രുനാല്‍ പാണ്ഡ്യയാണ് തകര്‍ത്തത്.

അമിത് മിശ്രയ്ക്ക് രണ്ട് വിക്കറ്റുണ്ട്. 41 പന്തില്‍ 35 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയാണ് ടോപ് സ്‌കോറര്‍. അന്‍മോല്‍പ്രീത് സിംഗ് (31) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗിനെത്തിയ ലഖ്‌നൗ 16 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. കെ എല്‍ രാഹുല്‍ (31 പന്തില്‍ 35), ക്രുനാല്‍ പാണ്ഡ്യ (23 പന്തില്‍ 34) എന്നിവരാണ് തിളങ്ങിയത്. ആദില്‍ റഷീദ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഫസല്‍ഹഖ് ഫാറൂഖി, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. 

ക്രുനാല്‍, രാഹുല്‍ എന്നിവരെ കൂടാതെ കെയ്ല്‍ മയേഴ്‌സ് (13), ദീപക് ഹൂഡ (7), റൊമാരിയോ ഷെഫേര്‍ഡ് (0) എന്നിവരുടെ വിക്കറ്റുളാണ് ലഖ്‌നൗവിന് നഷ്ടമായത്. ഒന്നാം വിക്കറ്റില്‍ രാഹുലിനൊപ്പം 35 റണ്‍സ് ചേര്‍ത്ത ശേഷം അഞ്ചാം ഓവറിലാണ് മയേഴ്‌സ് മടങ്ങുന്നത്. ഫാറൂഖിയുടെ പന്ത് പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഡീപ്പ് സ്‌ക്വയര്‍ ലെഗില്‍ മായങ്ക് അഗര്‍വാളിന് ക്യാച്ച്.

- Advertisement -

ഹൂഡ, ഭുവനേശ്വറിന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. ക്രുനാല്‍, ഉമ്രാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അന്‍മോല്‍പ്രീത് സിംഗിന് ക്യാച്ച് നല്‍കി. വിജയത്തിന് എട്ട് റണ്‍സ് മാത്രം അകലെ രാഹുലിനേയും ഷെഫേര്‍ഡിനേയും റഷീദ് അടുത്തടുത്ത പന്തുകളില്‍ മടക്കി. എന്നാല്‍ മാര്‍കസ് സ്റ്റോയിനിസിനെ (10) കൂട്ടുപിടിച്ച് നിക്കോളാസ് പുരാന്‍ (11) വിജയം പൂര്‍ത്തിയാക്കി. 

- Advertisement -

നേരത്തെ, മൂന്നാം ഓവറില്‍ തന്നെ ഹൈദരാബാദിന് ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്‍റെ (8) വിക്കറ്റ് നഷ്ടമായി. പാണ്ഡ്യയുടെ പന്തില്‍ ഷോര്‍ട്ട് കവറില്‍ സ്‌റ്റോയിനിസ് ക്യാച്ച് നല്‍കിയാണ് അഗര്‍വാള്‍ മടങ്ങിയത്. എട്ടാം ഓവറില്‍ അന്‍മോല്‍പ്രീതിനെ ക്രുനാല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.

തൊട്ടടുത്ത പന്തില്‍ എയ്ഡന്‍ മാര്‍ക്രം (0) ബൗള്‍ഡായി. ടീമിന്റെ ക്യാപ്റ്റനായുള്ള മാര്‍ക്രമിന്റെ അരങ്ങേറ്റം അദ്ദേഹം മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാായി. ഹാരി ബ്രൂക്കാവട്ടെ (3) രവി ബിഷ്‌ണോയിക്ക് വിക്കറ്റ് നല്‍കി. വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു ബ്രൂക്കിനെ. 28 പന്തുകള്‍ നേരിട്ട വാഷിംഗ്ടണ്‍ സുന്ദറിന് ഒരു ബൗണ്ടറി പോലും നേടാനായില്ല. 

- Advertisement -

16 റണ്‍സെടുത്ത സുന്ദര്‍, മിശ്രയുടെ പന്തില്‍ ദീപക് ഹൂഡയ്ക്ക് ക്യാച്ച് നല്‍കി. ആദില്‍ റഷീദിനേയും (4) മിശ്ര മടക്കി. ഉമ്രാന്‍ (0) റണ്ണൗട്ടായി. അബ്ദുള്‍ സമദാണ് (10 പന്തില്‍ 21) സ്‌കോര്‍ 100 കടത്താന്‍ സഹായിച്ചത്. ഭുവനേശ്വര്‍ കുമാര്‍ (0) പുറത്താവാതെ നിന്നു.

സണ്‍റൈസേഴ്സ് ഹൈദരാബാദ്: അന്‍മോല്‍പ്രീത് സിംഗ് (വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി, എയ്ഡ്ന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, വാഷിംഗ്ടണ്‍ സുന്ദര്‍, അബ്ദുള്‍ സമദ്, ഭുവനേശവര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍, ആദില്‍ റഷീദ്.  

ലഖ്നൗ സൂപ്പര്‍ ജെയന്റ്സ്: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), കെയ്ല്‍ മയേഴ്സ്, ദീപക് ഹൂഡ, മാര്‍കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെഫേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, അമിത് മിശ്ര, യഷ് ഠാക്കൂര്‍, ജയ്ദേവ് ഉനദ്ഖട്, രവി ബിഷ്ണോയ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week