KeralaNews

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

തിരുവനന്തപുരം:ഈ സാമ്പത്തികവർഷം സംസ്ഥാനത്തിന്റെ ചെലവും വരവും തമ്മിലുള്ള വ്യത്യാസം 32,000 കോടിയായി ഉയരുമെന്ന് കണക്കുകൂട്ടൽ. കടമെടുക്കാവുന്നതിന് കേന്ദ്രം അനുവദിച്ച 23,000 കോടി എടുത്താലും ഇത്രയും കുറവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ റവന്യൂക്കമ്മി പരമാവധി കുറച്ച്, കോവിഡ് പ്രതിരോധത്തിനും ക്ഷേമാനുകൂല്യങ്ങൾക്കും പണം ഉറപ്പുവരുത്താനുള്ള ശ്രമമാവും വെള്ളിയാഴ്ച ഒമ്പതിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്ന ആദ്യ ബജറ്റിൽ.
ഭരണച്ചെലവ് പരമാവധി നിയന്ത്രിക്കാനുള്ള നിർദേശങ്ങളുണ്ടാവും. വരുമാനവർധനയ്ക്ക്‌ നിർദേശങ്ങളുണ്ടാവുമെങ്കിലും നികുതി വർധിപ്പിക്കുന്നതിന് പരിമിതമായ സാധ്യതകളേയുള്ളൂ. ഈ വർഷവും അരശതമാനംമുതൽ ഒരുശതമാനംവരെ അധികവായ്പ കേന്ദ്രം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

കഴിഞ്ഞസർക്കാരിന്റെ അവസാനം ജനുവരിയിൽ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് പുതുക്കിയായിരിക്കും ബാലഗോപാൽ അവതരിപ്പിക്കുക. ഓഗസ്റ്റ്മുതൽ ഒക്ടോബർവരെയുള്ള മൂന്നുമാസത്തെ ചെലവുകൾക്ക് വോട്ട് ഓൺ അക്കൗണ്ടും അവതരിപ്പിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button