28.4 C
Kottayam
Saturday, June 6, 2026

സുഡാനിൽ നിന്ന് 246 ഇന്ത്യൻ പൗരന്മാരുമായി രണ്ടാമത്തെ വിമാനം മുംബൈയിൽ

Must read

മുംബൈ:ആഭ്യന്തര കലാപത്തെ തുടര്‍ന്ന് സുഡാനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാർക്കായുള്ള രക്ഷാധൗത്യം ഓപ്പറേഷൻ കാവേരിയുടെ രണ്ടാമത്തെ വിമാനവും ഇന്ത്യയിലെത്തി. 246 ഇന്ത്യക്കാരുമായി ഇന്ത്യൻ വ്യോമസേനാ വിമാനം വ്യാഴാഴ്ച മുംബൈയിൽ ഇറങ്ങി. രാവിലെ 11 മണിയോടെ ജിദ്ദയിൽ നിന്ന് പറന്നുയർന്ന വിമാനം ഉച്ചകഴിഞ്ഞ് 3.30 ഓടെ മുംബൈയിൽ ലാൻഡ് ചെയ്തു. 

സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിലുള്ള പോരാട്ടത്തിൽ നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്. സംഘർഷഭരിതമായ അന്തരീക്ഷത്തിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

രക്ഷപ്പെടുത്തുന്നവരെ സൗദി അറേബ്യൻ നഗരമായ ജിദ്ദയിലെത്തിച്ച ശേഷമാണ് നാട്ടിലേക്ക് കൊണ്ടുവരുന്നത്. സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയ 360 ഇന്ത്യക്കാരുമായി ഒരു വാണിജ്യ വിമാനം ഇന്നലെ രാത്രിയോടെ ന്യൂഡൽഹിയിൽ ഇറക്കിയിരുന്നു. 

“സുഡാനിലെ സുരക്ഷാ സാഹചര്യം വളരെ സങ്കീർണ്ണവും വളരെ അസ്ഥിരവും പ്രവചനാതീതവുമാണ്, ആ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഓരോ ഇന്ത്യക്കാരനെയും അപകടത്തിൽ നിന്ന് കരകയറ്റുക എന്നതാണ് ഇന്ത്യയുടെ ലക്‌ഷ്യം”- ‘ഓപ്പറേഷൻ കാവേരി’യെക്കുറിച്ച് മാധ്യമപ്രവർത്തകരോട് വിശദീകരിക്കവേ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. സംഘർഷ ഭൂമിയിൽ നിന്ൻ ഏകദേശം 1,700 മുതൽ 2,000 വരെ ഇന്ത്യൻ പൗരന്മാരെ സംഘർഷ മേഖലകളിൽ നിന്ന് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week