തൃശ്ശൂരിൽ രണ്ട് കുട്ടികളെ ഉൾവനത്തിൽ കാണാതായി;തെരച്ചിൽ ഊർജിതം

തൃശ്ശൂര്‍: ശാസ്താംപൂവം ആദിവാസി കോളനിയിലെ രണ്ട് കുട്ടികളെ ഉള്‍വനത്തില്‍ കാണാതായി. സജിക്കുട്ടന്‍(15) അരുണ്‍ കുമാര്‍(8) എന്നിവരെയാണ് മാര്‍ച്ച് രണ്ടാം തീയതി മുതല്‍ കാണാതായത്. കുട്ടികളെ കണ്ടെത്താന്‍ പോലീസും വനം വകുപ്പും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചു. ശാസ്താംപൂവം കോളനിക്ക് സമീപം ഉള്‍വനത്തിലാണ് തിരച്ചില്‍ നടത്തുന്നത്.

മാര്‍ച്ച് രണ്ടാം തീയതി മുതല്‍ കുട്ടികളെ കാണാതായിരുന്നുവെങ്കിലും വീട്ടുകാരോ ബന്ധുക്കളോ പരാതി നല്‍കിയിരുന്നില്ല. ബന്ധുവീട്ടുകളിലും സമീപത്തുള്ള സ്ഥലങ്ങളിലുമെല്ലാം പോവുന്നവരാണ് കുട്ടികള്‍. അതുകൊണ്ടു തന്നെ പെട്ടെന്ന് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു. തിരിച്ചെത്താതെ വന്നതോടെ സ്വന്തമായി പരിശോധന നടത്തിയിരുന്നൂവെങ്കിലും കണ്ടെത്താന്‍ കഴിയാത വന്നതോടെയാണ് പരാതി നല്‍കിയത്.

ആനയും കാട്ടുപോത്തും നിറഞ്ഞ ഉള്‍വനത്തില്‍ തിരച്ചില്‍ പുരോഗമിക്കുന്നത്. ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം വനത്തില്‍ തമ്പടിച്ചാണ് അന്വേഷണം നടത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News