24.6 C
Kottayam
Friday, June 5, 2026

‘എസ്ഡിപിഎയുടെ നിരന്തര ഭീഷണി, വണ്ടിനമ്പറും അഡ്രസും പ്രചരിപ്പിക്കുന്നു, രാഷ്ട്രീയ പോസ്റ്റുകള്‍ നിര്‍ത്തുന്നു’ -രശ്മി ആര്‍ നായര്‍

Must read

കൊച്ചി: താന്‍ രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് നിര്‍ത്തുന്നു എന്ന് ആക്ടിവിസ്റ്റും മോഡലുമായ ചുംബന സമര നായിക രശ്മി ആര്‍ നായര്‍. മീഡിയ വണ്‍ ബാന്‍ വിഷയത്തില്‍ തന്റെ അഭിപ്രായം പറഞ്ഞതോടെ ഇത്രനാളുമില്ലാത്ത ഭീഷണികളാണ് താന്‍ നേരിടുന്നതെന്നാണ് രശ്മി ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. വണ്ടിയുടെ നമ്പറും, വീടിന്റെ അഡ്രസും കൂടാതെ കുട്ടികളെ കുറിച്ച് വരെയും പല വാട്‌സാപ്പ് ഗ്രൂപ്പുകളിലും പ്രചരിപ്പിക്കുകയും നിരന്തര ഭീഷണികളുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തന്റെ തീരുമാനം എന്നാണ് രശ്മി പറയുന്നത്.

രശ്മിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

- Advertisement -

രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് ഇതോട് കൂടി അവസാനിപ്പിക്കുകയാണ്.കഴിഞ്ഞ മൂന്നാഴ്ച കാലമായി കൃത്യമായി പറഞ്ഞാല്‍ മീഡിയ വണ്‍ ബാനില്‍ അഭിപ്രായം പറഞ്ഞത് മുതല്‍ കടുത്ത ട്രോമയിലും ഇന്‍സെക്യൂരിറ്റിയിലും കൂടിയാണ് കടന്നു പോകുന്നത് . ഇത്രയും കാലം അഭിപ്രായങ്ങളുടെ പേരില്‍ നേരിട്ട സൈബര്‍ ആക്രമണങ്ങളും അധിക്ഷേപങ്ങളും ഒക്കെ അതിജീവിച്ചു നിലനിന്നു . അധിക്ഷേപങ്ങള്‍ പതിമൂന്നും നാലും വയസുള്ള എന്റെ കുട്ടികളുടെ നേരെ ആയതു മുതല്‍ അത് സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു .

- Advertisement -

കഴിഞ്ഞ ഒരാഴ്ചയായി അസഭ്യ ഫോണ്‍ കോളുകളും ഭീഷണിയും ആണ് . ജമാഅത്തെ ഇസ്ലാമിയും SDPI യുമായി ബന്ധപ്പെട്ട പല വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലും വീടും അഡ്രസും വാഹങ്ങളുടെ നമ്പറും കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ വിവരങ്ങള്‍ പോലും ഷെയര്‍ ചെയ്യപ്പെടുന്നു എന്നത് ഈ സംഘടനകളെ കുറിച്ച് നല്ല ബോധ്യമുള്ള എനിക്ക് അതിജീവിക്കാന്‍ കഴിയുന്ന ഭയത്തിനും അപ്പുറമാണ് . ഈ കൂട്ടരുടെ ഭീഷണി ഉണ്ട് ആക്രമിക്കുന്നു എന്നൊക്കെ പറയാന്‍ പോലും ഭയക്കണം, കാരണം സംഘികള്‍ക്കില്ലാത്ത ഒരു പ്രത്യേകത ഇവര്‍ക്കുണ്ട്.

- Advertisement -

കേരളത്തില്‍ ഇവര്‍ക്ക് വിസിബിലിറ്റിയും ലെജിറ്റിമസിയും ഉണ്ടാക്കാന്‍ പേനയുന്തുന്ന ഒരു വിഭാഗമുണ്ട്. അവരുടെ കൂടി ടാര്‍ഗറ്റ് ആയി മാറും .എന്റെ കുട്ടികള്‍ക്ക് ഞാന്‍ പറയുന്ന രാഷ്ട്രീയ അഭിപ്രായങ്ങളില്‍ എന്റെ മക്കള്‍ ആണ് എന്നതില്‍ കവിഞ്ഞ് എന്താണ് റോള്‍ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല . ഞാനൊരാള്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞോ ഇല്ലയൊ എന്നത് ഒരു തരത്തിലും സമൂഹത്തെ ബാധിക്കുന്ന കാര്യമല്ല പക്ഷെ ആ അഭിപ്രായങ്ങള്‍ മൂലം എന്റെ കുടുംബവും കുട്ടികളും ഉപദ്രവിക്കപ്പെടുന്നു ഭയത്തില്‍ ജീവിക്കേണ്ടി വരുന്നു എന്ന സാഹചര്യം വരുമ്പോള്‍ ഞാന്‍ ആ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത് എന്നത് വളരെയധികം ആലോചിച്ചെടുത്ത തീരുമാനമാണ് .

മറ്റുള്ള മനുഷ്യരൊക്കെ സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുമ്പോള്‍ ഞാന്‍ എന്തിനാണ് സ്വയം ചൂസ് ചെയ്ത ട്രോമയില്‍ കഴിയുന്നത് .
ഇത്രയും കാലം എന്റെ അഭിപ്രായ പ്രകടനങ്ങള്‍ ആയി പ്രസിദ്ധീകരിച്ചിട്ടുള്ള വാര്‍ത്തകള്‍ ഏതെങ്കിലും മാധ്യമങ്ങള്‍ക്കു ഓണ്‍ലൈന്‍ സ്‌പെയിസില്‍ നിന്നും ഡിലീറ്റ് ചെയ്യാന്‍ കഴിയുമെങ്കില്‍ അത് എന്നോട് ചെയ്യാവുന്ന മിനിമം കാരുണ്യമാണ്.

നന്ദി

edit : രാഷ്ട്രീയ അഭിപ്രായങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ട് എന്നല്ല അഭിപ്രായം പറയുന്നില്ല എന്നാണ് പറഞ്ഞത് സംഘികള്‍ വീട്ടില്‍ പോകാന്‍ നോക്ക് .

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fresminairpersonal%2Fposts%2F1333053453858889&show_text=true&width=500

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week