കാക്കനാട്: ലൈസന്‍സില്ലാതെ ഭാര്യയുടെ സ്‌കൂട്ടര്‍ ഓടിച്ച ഭര്‍ത്താവിന് 10,000 രൂപ പിഴ. രണ്ടുപേര്‍ക്കും കൂടിയാണ് പിഴ നല്‍കിയിരിക്കുന്നത്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ നടന്ന വാഹനപരിശോധനയ്ക്കിടെയാണ് ദമ്പതിമാര്‍ കുടുങ്ങിയത്. ലൈസന്‍സില്ലാതെ ഭര്‍ത്താവിന് വാഹനം ഓടിക്കാന്‍ നല്‍കിയതിനാല്‍ ആണ് ഭാര്യക്ക് 5,000 രൂപ പിഴ ചുമത്തിയത്.
മോട്ടോര്‍ വാഹന ഭേദഗതി ബില്‍ പാസായതോടെ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നതിന് 5,000 രൂപയാണ് പിഴ. വാഹനമോടിക്കാന്‍ പ്രേരിപ്പിച്ചതിന് ഉടമയ്ക്കും 5,000 രൂപയാണ് പിഴ ചുമത്തുന്നതെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News