തിരുവനന്തപുരം: കൊവിഡ് വ്യാപനം കൂടി വരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ അടയ്ക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. സാങ്കേതിക വിദഗ്ധരുടെ ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് തീരുമാനാമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനം നാളത്തെ അവലോകന യോഗത്തില്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥികളില്‍ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. കലാലയങ്ങളിലെ ക്ലസറ്ററുകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി പ്രതികരിച്ചു. സംസ്ഥാനത്തെ സ്‌കൂളുകളിലെ സാഹചര്യം വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീരുമാനമുണ്ടാകും. പരീക്ഷ നടത്തിപ്പും സ്‌കൂളുകളുടെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് ഐ.എം.എ പറഞ്ഞു. വിദ്യാലയങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് പോലെ തന്നെ തുടരാം. കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന ഘട്ടത്തില്‍ അടച്ചിടലിനെ കുറച്ച് ചിന്തിച്ചാല്‍ മതിയെന്നും ഡോ. സുല്‍ഫി നൂഹു ട്വന്റി ഫോറിനോട് പറഞ്ഞു. ചിലയിടങ്ങളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്. അതിനാല്‍ അത്തരം സ്ഥാപനങ്ങള്‍ അടച്ചിടേണ്ട കാര്യമില്ല. ഒമിക്രോണ്‍ കേസുകളുടെ എണ്ണം കുറവാണ്. ഇത് കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ മറ്റ് നിയന്ത്രണങ്ങള്‍ വേണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി
അതേസമയം സംസ്ഥാനത്തെ സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് ഐ.എം.എ. വിദ്യാലയങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് പോലെ തന്നെ തുടരാം. കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന ഘട്ടത്തില്‍ അടച്ചിടലിനെ പറ്റി ചിന്തിച്ചാല്‍ മതിയെന്നും ഡോ. സുല്‍ഫി നൂഹു പറഞ്ഞു. ചിലയിടങ്ങളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്. അതിനാല്‍ അത്തരം സ്ഥാപനങ്ങള്‍ അടച്ചിടേണ്ട അവസ്ഥ നിലവിലില്ല.
ഒമിക്രോണ്‍ കേസുകളുടെ എണ്ണം കുറവാണ്. ഇത് കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ മറ്റ് നിയന്ത്രണങ്ങള്‍ വേണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.