24.8 C
Kottayam
Monday, May 20, 2024

സ്‌കൂളുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും; വിദ്യാഭ്യാസവകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

Must read

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ച സ്‌കൂളുകളും കോളജുകളും ഇന്നു വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നു. സ്‌കൂളുകളില്‍ 10,11, 12 ക്ലാസുകളാണ് ഇന്ന് തുടങ്ങുന്നത്. സാധാരണ നിലയിലേപ്പോലെ രാവിലെ ആരംഭിച്ച് വൈകുന്നേരം അവസാനിക്കുന്ന രീതിയിലുള്ള ക്ലാസുകള്‍ ആണ് ക്രമീകരിച്ചിട്ടുള്ളത്.

കോളജുകളിലെ ബിരുദ, ബിരുദാനന്തര ക്ലാസുകളും ഇന്ന് ആരംഭിക്കും. ഒന്നു മുതല്‍ ഒന്‍പതു വരെയും ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ എന്നിവയും ഈ മാസം 14 ന് ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാവും ക്ലാസുകള്‍ നടത്തുകയെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മാധ്യമങ്ങളെ അറിയിച്ചു.

പരീക്ഷയ്ക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് സമയം കൂട്ടിയത്. 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 14 മുതല്‍ തുറക്കുന്നതും ക്ലാസുകള്‍ വൈകിട്ട് വരെയാക്കുന്നതും ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും.
ഒന്ന് മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു.

കഴിഞ്ഞ മാസം 21 മുതല്‍ ഒന്നു തൊട്ട് ഒമ്പത് വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയിരുന്നു. ഒന്നുമുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ 14ന് ആണ് അധ്യയനം ആരംഭിക്കുന്നത്. ഇതും രാവിലെ മുതല്‍ വൈകുന്നേരം വരെയായിരിക്കുന്നതും വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week